#LokSabhaElections2024 |കേരളം ഇന്ന് വിധിയെഴുതും; രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്

#LokSabhaElections2024 |കേരളം ഇന്ന് വിധിയെഴുതും; രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്
Apr 26, 2024 06:00 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തിൽ കേരളവും പോളിങ് ബൂത്തിലേക്ക്.

രാവിലെ ഏഴു മുതൽ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്.

പ്രശ്നബാധിതബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പോലീസും കേന്ദ്രസേനയും സുരക്ഷ ഒരുക്കും. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

നോഡൽ ഓഫീസർ എ.ഡി.ജി.പി. എം.ആർ. അജിത്ത് കുമാർ, അസി.നോഡൽ ഓഫീസർ ഐ.ജി. ഹർഷിത അട്ടല്ലൂരി എന്നിവരുടെ നേതൃത്വത്തിൽ 20 മേധാവിമാരുടെ കീഴിൽ പോലീസ് ജില്ലകളെ 144 ഇലക്ഷൻ സബ്ഡിവിഷനുകളാക്കിയിട്ടുണ്ട്.

ഓരോന്നിന്റെയും ചുമതല ഡിവൈ.എസ്.പി. അല്ലെങ്കിൽ എസ്.പി.മാർക്കാണ്. ഓരോ പോലീസ് സ്റ്റേഷനുകീഴിലും ക്രമസമാധാന പാലനത്തിനായി രണ്ടുവീതം പട്രോൾടീമുകളെ സജ്ജമാക്കിയിട്ടുണ്ട്.

ദ്രുതകർമസേന എല്ലാ പോലീസ് സ്റ്റേഷനുകളിലും ഉണ്ടാകും. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 77.67% പോളിങായിരുന്നു രേഖപ്പെടുത്തിയത്.

#Second #phase #election #88 #LokSabha #constituencies #country #today.

Next TV

Related Stories
#naveenbabusuicide | കണ്ണൂർ എഡിഎമ്മിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഭാര്യയുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

Jan 4, 2025 12:21 PM

#naveenbabusuicide | കണ്ണൂർ എഡിഎമ്മിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഭാര്യയുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

നവീൻ ബാബുവിന്‍റേത് കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും സിപിഎം നേതാവ് പ്രതിയായ കേസിൽ സംസ്ഥാന പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നുമായിരുന്നു...

Read More >>
#rijithmurdercase | കണ്ണൂര്‍ റിജിത്ത് വധക്കേസ് ; ഒന്‍പത് പ്രതികള്‍  കുറ്റക്കാര്‍

Jan 4, 2025 12:11 PM

#rijithmurdercase | കണ്ണൂര്‍ റിജിത്ത് വധക്കേസ് ; ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍

ബിജെപി -ആർഎസ്എസ് പ്രവർത്തകരായ ഒൻപത് പേരാണ് കേസിൽ പ്രതികൾ...

Read More >>
#childdeath | തെങ്ങ് കടപുഴകി ദേഹത്ത് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

Jan 4, 2025 12:08 PM

#childdeath | തെങ്ങ് കടപുഴകി ദേഹത്ത് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

കുട്ടിയെ ഉടൻ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#accident | ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണു; കാലിലൂടെ ബസ് കയറി ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Jan 4, 2025 11:59 AM

#accident | ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണു; കാലിലൂടെ ബസ് കയറി ചികിത്സയിലായിരുന്ന വയോധിക മരിച്ചു

വടക്കാഞ്ചേരി ഒന്നാം കല്ല് ബസ്റ്റോപ്പിൽ വെച്ചായിരുന്നു...

Read More >>
#mosquitofound |  പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ ചത്ത പാറ്റയെ കണ്ടെത്തി

Jan 4, 2025 11:55 AM

#mosquitofound | പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ ചത്ത പാറ്റയെ കണ്ടെത്തി

ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടല്‍ താത്കാലികമായി അടപ്പിച്ചു....

Read More >>
#Cannabis | കോഴിക്കോട് കൈവേലിയിൽ കഞ്ചാവ് വേട്ട; 12 ഗ്രാം കഞ്ചാവുമായി നരിപ്പറ്റ സ്വദേശി എക്സൈസ് പിടിയിൽ

Jan 4, 2025 10:44 AM

#Cannabis | കോഴിക്കോട് കൈവേലിയിൽ കഞ്ചാവ് വേട്ട; 12 ഗ്രാം കഞ്ചാവുമായി നരിപ്പറ്റ സ്വദേശി എക്സൈസ് പിടിയിൽ

പരിശോധനയിൽ ശ്രീജേഷ്, അരുൺ. ദീപു ലാൽ, വിജേഷ്, സൂര്യ, നിഷ എന്നിവർ...

Read More >>
Top Stories