#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍
Apr 25, 2024 10:54 PM | By Susmitha Surendran

കോഴിക്കോട്:  (truevisionnews.com)  ഭക്ഷ്യക്കിറ്റിന് പിന്നാലെ കെട്ടുകണക്കിന് വസ്ത്രങ്ങളും പിടിച്ചെടുത്തു. വയനാട് മണ്ഡലത്തിലെ തിരുവമ്പാടിയില്‍ നിന്നാണ് ഫ്‌ളയിങ് സ്‌ക്വാഡ് വസ്ത്രക്കെട്ടുകള്‍ പിടിച്ചെടുത്തത്.

കാവിമുണ്ടുകളും നൈറ്റികളും ഉള്‍പ്പടെ എട്ട് ബണ്ടിലുകളാണ് കണ്ടെത്തിയത്. ബിജെപി വിതരണത്തിന് എത്തിച്ചതാണ് വസ്ത്രങ്ങളെന്ന് പരാതിയുണ്ട്.

വയനാട്ടില്‍ ഇന്ന് വീണ്ടും ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയിരുന്നു. തെക്കുംതറയിലെ ഒരു വീട്ടില്‍ നിന്നുമാണ് കിറ്റുകള്‍ കണ്ടെത്തിയത്. 167 കിറ്റുകളാണ് പിടികൂടിയത്.

ബിജെപി അനുഭാവി ശശിയുടെ വീട്ടില്‍ നിന്നാണ് കിറ്റുകള്‍ പിടികൂടിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കാനാണ് കിറ്റെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.

വിഷുവിന് വിതരണം ചെയ്യാന്‍ എത്തിച്ച കിറ്റുകളാണ് ഇതെന്നാണ് വീട്ടുടമയുടെ മൊഴി. 480 രൂപയോളം വില വരുന്ന വസ്തുക്കളടങ്ങിയ കിറ്റുകളാണ് കണ്ടെത്തിയത്. ചായപ്പൊടി, പഞ്ചസാര, റവ, വെളിച്ചെണ്ണ, സോപ്പ് തുടങ്ങിയ സാധനങ്ങള്‍ കിറ്റിലുണ്ട്.

#Along #food #kit #bundles #clothes #seized.

Next TV

Related Stories
#death | കോഴിക്കോട് കടമേരിയില്‍ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

May 5, 2024 09:55 PM

#death | കോഴിക്കോട് കടമേരിയില്‍ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

കടമേരി കാമിച്ചേരിയിലെ വീട്ടിൽ ഉച്ചയോടെ കുഴഞ്ഞുവീണ മാഷിദയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#attack |പരസ്യ മദ്യപാനം തടഞ്ഞു; എസ്ഐയെ കുപ്പിച്ചില്ല് കൊണ്ട് ആക്രമിച്ച് മദ്യപസംഘം

May 5, 2024 09:41 PM

#attack |പരസ്യ മദ്യപാനം തടഞ്ഞു; എസ്ഐയെ കുപ്പിച്ചില്ല് കൊണ്ട് ആക്രമിച്ച് മദ്യപസംഘം

കൈക്ക് പരിക്കേറ്റ എസ്ഐ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി....

Read More >>
#sexualasult | കടപ്പുറത്ത് നടക്കാനിറങ്ങിയ ജര്‍മന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; 24കാരന്‍ അറസ്റ്റില്‍

May 5, 2024 08:51 PM

#sexualasult | കടപ്പുറത്ത് നടക്കാനിറങ്ങിയ ജര്‍മന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; 24കാരന്‍ അറസ്റ്റില്‍

ജർമ്മൻ സ്വദേശിയായ വനിതയെ കടപ്പുറത്ത് നടക്കുന്നതിനിടെയാണ് ഇയാൾ പീഡിപ്പിക്കാൻ...

Read More >>
#arrest |പണയം വെച്ച ആഭരണം മോഷ്ടിച്ചു; ധനകാര്യ സ്ഥാപനത്തിലെ മാനേജര്‍ അറസ്റ്റില്‍

May 5, 2024 08:47 PM

#arrest |പണയം വെച്ച ആഭരണം മോഷ്ടിച്ചു; ധനകാര്യ സ്ഥാപനത്തിലെ മാനേജര്‍ അറസ്റ്റില്‍

പണയം വെച്ച 121.16 ഗ്രാം സ്വര്‍ണം ഏപ്രില്‍ മാസത്തില്‍ പല ദിവസങ്ങളിലായി ലോക്കര്‍ തുറന്ന് പ്രതി...

Read More >>
#saved |50 അടി താഴ്ചയുള്ള കിണറ്റില്‍ ആട്ടിന്‍കുട്ടി വീണു; രക്ഷകരായി ഫയര്‍ഫോഴസ്

May 5, 2024 08:42 PM

#saved |50 അടി താഴ്ചയുള്ള കിണറ്റില്‍ ആട്ടിന്‍കുട്ടി വീണു; രക്ഷകരായി ഫയര്‍ഫോഴസ്

ശ്വസനോപകരണങ്ങള്‍ ധരിച്ച് കിണറില്‍ ഇറങ്ങുകയും റസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് ആടിനെ...

Read More >>
Top Stories