#PinarayiVijayan |വീട്ടിൽ നിന്ന് കാൽനടയായി ബൂത്തിലേക്ക്, നീണ്ട ക്യൂവിൽ അൽപനേരം, സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി

#PinarayiVijayan |വീട്ടിൽ നിന്ന് കാൽനടയായി ബൂത്തിലേക്ക്, നീണ്ട ക്യൂവിൽ അൽപനേരം, സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി
Apr 26, 2024 08:40 AM | By Susmitha Surendran

കണ്ണൂര്‍: (truevisionnews.com)   മുഖ്യമന്ത്രി പിണറായി വിജയൻ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ബൂത്തിലാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്.

ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവരോടൊപ്പം പ്രാദേശിക നേതാക്കളും പിണറായിക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടിൽ നിന്ന് കാൽനടയായാണ് മുഖ്യമന്ത്രി പോളിങ് ബൂത്തിലേക്ക് എത്തിയത്.

ജനങ്ങളെ അഭിവാദ്യം ചെയ്തും കുശലം പറഞ്ഞുമാണ് ബൂത്തിലേക്ക് പിണറായി നടന്നത്. പിണറായിയിലെ അമല യൂപി സ്കൂളിലെ 161-ാം നമ്പര്‍ ബൂത്തിലാണ് പിണറായിക്കും കുടുബംത്തിനും വോട്ട്.

ബൂത്തിൽ നീണ്ട ക്യൂവിലേക്കായിരുന്നു മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്. എന്നാൽ നേരിട്ട് വോട്ട് ചെയ്യാൻ ബൂത്തിലേക്ക് കയറാൻ മുഖ്യമന്ത്രി തയ്യാറായില്ല.

മുന്നിൽ ഇരുപതോളം പേര്‍ നിൽക്കുമ്പോൾ ക്യൂവിൽ നിന്നായിരുന്നു മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.

#PinarayiVijayan's #family #came #cast #their #votes.

Next TV

Related Stories
 കനത്ത മഴ തുടരുന്നു; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട്ടിൽ നാളെ അവധി

Jun 16, 2025 10:22 PM

കനത്ത മഴ തുടരുന്നു; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട്ടിൽ നാളെ അവധി

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ...

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി

Jun 16, 2025 09:08 PM

കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി

കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും...

Read More >>
'അവധി വേണോ...മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ', കനത്ത മഴയുള്ളപ്പോ ഉറപ്പായും അവധി തരാം; പോസ്റ്റുമായി ആലപ്പുഴ കളക്ടർ

Jun 16, 2025 07:14 PM

'അവധി വേണോ...മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ', കനത്ത മഴയുള്ളപ്പോ ഉറപ്പായും അവധി തരാം; പോസ്റ്റുമായി ആലപ്പുഴ കളക്ടർ

മഴ അവധി ചോദിക്കുന്ന കുട്ടികൾക്കായി പോസ്റ്റ് പങ്കുവച്ച് ആലപ്പുഴ കളക്ടർ അലക്‌സ്...

Read More >>
Top Stories