ഗൃഹനാഥനെ കരടി ആക്രമിച്ചു; സംഭവത്തില്‍ വനം വകുപ്പിനെതിരെ സിപിഎം രംഗത്ത്

Loading...

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഗൃഹനാഥനെ കരടി ആക്രമിച്ചു. വാഴവിളയില്‍ വീട്ടില്‍ രാജന്‍കുട്ടി എന്ന 46കാരനാണെയാണ് കരടി ആക്രമിച്ചത്. പരിക്കേറ്റ രാജന്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് മണ്ണീറയിലാണ് സംഭവം. അതേസമയം രാജന്‍കുട്ടിയെ കരടി ആക്രമിച്ച സംഭവത്തില്‍ വനം വകുപ്പിനെതിരെ സിപിഎം രംഗത്തെത്തി. വനം വകുപ്പിന്റെ അനാസ്ഥയാണ് കരടി ആക്രമണത്തിന് കാരണമെന്ന് സിപിഎം കുറ്റപ്പെടുത്തി. വനം വകുപ്പിനെതിരെ കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഉപരോധിച്ചു.സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

വമ്പന്‍ ജയ്ന്‍ നിലം പൊത്തി

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം