തീക്കൊളുത്തി കൊന്നതെന്ന്; ചെക്യാട്ടെ വിനീഷയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്മ

ശില്പ എം എസ്

Loading...

കോഴിക്കോട് (നാദാപുരം): ചെക്യാട് പൊള്ളലേറ്റ് മരിച്ച വിനീഷയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിനീഷയുടെ അമ്മ. മകളുടെ മരണത്തിന് പിന്നില്‍ മകളുടെ ഭര്‍ത്താവ് ചെക്യാട് സ്വദേശി സജീവനെന്ന് അമ്മയുടെ പരാതി.

വിനീഷ അനുഭവിക്കേണ്ടി വന്നത് ക്രൂരമായ ലൈംഗിക – മാനസിക പീഡനമെന്നും വെളിപ്പെടുത്തല്‍.

തൻ്റെ ഏക മകളെ മരുമകൻ തീക്കൊളുത്തി കൊന്നതാണെന്നും തനിക്കും വിനീഷയുടെ നാല് പിഞ്ചു കുട്ടികൾക്കും നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് നാദാപുരം അസി. പോലീസ് സൂപ്രണ്ടിനും വളയം സിഐക്കും ചാലക്കര ന്യൂ മാഹി സ്വദേശിയായ അമ്മ രത്നാവല്ലി പരാതി നൽകി.

വിനീഷയെ 2020 ഏപ്രില്‍ 24നാണ് ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രാഥമിക ശുശ്രുഷക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

27 ദിവസത്തെ ചികിത്സക്ക് ശേഷം 2020 മെയ് 21 നാണ് മെഡിക്കല്‍ കോളേജില്‍ വച്ച് വിനീഷ മരണത്തത്തിനു കീഴടങ്ങിയത്.

വെറും 30% മാത്രം പൊള്ളലേറ്റ വിനീഷയുടെ മരണത്തില്‍ ദുരൂഹതകള്‍ ഏറെയാണെന്ന് ബന്ധുക്കൾ പറയുന്നു.

ആശുപത്രിയില്‍ വച്ച് ഭർത്താവ് സജീവന്‍ അടുത്തിരുന്നു സംസാരിക്കുമ്പോള്‍ എല്ലാം വിനീഷ കരയുന്നത് കണ്ടതായി അമ്മ രത്നാവല്ലി പരാതിയിൽ പറയുന്നു.

ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ ഒടുവില്‍ അവള്‍ സത്യങ്ങള്‍ തുറന്നു പറഞ്ഞു. “അമ്മ ആരോടും ഒന്നും പറയരുത് ഞാന്‍ ഇങ്ങനെ ചെയ്യില്ല, എന്ന് അമ്മക്ക് അറിഞ്ഞൂടെ ഞാന്‍ തീ കൊളുത്തിയിട്ടില്ല. പക്ഷെ സജീവേട്ടനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ മക്കളെയും ഇതുപോലെ ചെയ്യും. ഞാന്‍ എന്തായാലും മരിക്കും. മക്കള്‍ എങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ “ മകളുടെ നിസഹായത അന്ന് തനിക്ക് കണ്ട്‌ നില്‍ക്കാനേ കഴിഞ്ഞുള്ളുവെന്നു അമ്മ പറയുന്നു.

അച്ഛന്‍ ഇല്ലാതെ വളരെ കഷ്ട്ടപെട്ട് വളര്‍ത്തിയ ഏകമകളുടെ ജീവന്‍ നഷ്ടമായത് താങ്ങാവുന്നതിലും അപ്പുറമായതിനാലാണ് പരാതി നൽകാൻ വൈകിയതെന്നും അവർ പറയുന്നു.

2010 ജൂണ്‍ 26 നായിരുന്നു ചെക്യാട് വേവം സ്വദേശിയായ പാലക്കുന്നത്ത് സജീവനും ചാലക്കര ന്യൂ മാഹി സ്വദേശിയുമായ വിനീഷയും തമ്മിലുള്ള വിവാഹം.

എന്നാല്‍ വിവാഹശേഷം സംശയരോഗമുള്ള ഭർത്താവിൽ നിന്ന് വിനീഷ ഒരുപാട് മാനസിക, ശാരീരിക, പ്രശ്‌നങ്ങള്‍ അനുഭവിച്ചു.

മക്കള്‍ക്ക് വേണ്ടി ആരോടും ഒന്നും തുറന്നു പറയാന്‍ വിനീഷ തയാറായില്ല. അന്യപുരുഷന്‍മാരുടെ മുഖത്ത് നോക്കിയാല്‍ പോലും മര്‍ദിക്കുന്ന പ്രകൃതക്കാരന്‍ ആയിരിന്നു സജീവനെന്നും അമ്മ പറയുന്നു .

വിവാഹ ജീവിതത്തിലെ 10 വര്‍ഷങ്ങള്‍ വിനീഷക്ക് ദുരിതങ്ങള്‍ മാത്രമാണ് സമ്മാനിച്ചത്. പലപ്പോഴും വളരെ മോശമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നു. ലൈംഗിക ചൂഷണങ്ങള്‍ പോലും വിനീഷ അനുഭവിച്ചതായി അമ്മ രത്‌നവല്ലി പറയുന്നു.

ലൈംഗിക അവയവത്തില്‍ എന്തോ ആയുധം ഉപയോഗിച്ച് ഒരിക്കല്‍ മുറിവ് ഉണ്ടാക്കിയിരുന്നു.

മകളെ ഉപദ്രവിക്കുന്നത് തടഞ്ഞാല്‍ അമ്മയെയും ഉപദ്രവവിക്കല്‍ ഉണ്ടായിരുന്നു.

മകള്‍ മരിച്ചതിനു ശേഷമാണ് രത്‌നവല്ലി ഈ കാര്യങ്ങള്‍ പുറത്ത് പറയുന്നത്. സജീവന്‍ ഇവരെ വീട്ടില്‍ വന്നു ഭീക്ഷണിപെടുത്തിയിരുന്നതായും അമ്മ പറയുന്നു.

ഏകമകളുടെ ജീവന്‍ നഷ്ടമായത് ഇപ്പോഴും താങ്ങാനാവാതെ വിറങ്ങലിച്ചു നില്‍ക്കുന്ന അമ്മയ്ക്ക് വേണ്ടത് നീതിയാണ്.

സ്വന്തം മകളുടെ മരണത്തിന് കാരണക്കാരയവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാണ് ഈ അമ്മയുടെ ആവശ്യം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം