സിപിഐ നേതാവിന്‍റെ വീടിന് നേരെ കല്ലേറ്

Loading...

തൃശ്ശൂര്‍: കൊടുങ്ങല്ലൂർ എടവിലങ്ങിൽ സി പി ഐ നേതാവിന്‍റെ വീടിന് നേരെ കല്ലേറ്. എടവിലങ്ങ് പൊടിയൻ ബസാറിലാണ് സി പി ഐ ലോക്കൽ കമ്മിറ്റിയംഗം മണ്ണാട്ടറ മനോജിന്‍റെ വീടിന് നേരെ അക്രമണം നടന്നത്.

പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കല്ലേറിൽ വീടിന്‍റെ മുൻവശത്തെ ജനൽ ചില്ല് തകർന്നിട്ടുണ്ട്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. അക്രമണത്തിന് പിറകിൽ ബി ജെ പി പ്രവർത്തകരാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തും വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മനോജ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

വിവിധ ബൂത്തുകളിൽ വോട്ടർമാരെല്ലാം ഏറെ ആവേശത്തോടെ വോട്ട് രേഖപ്പെടുത്താൻ എത്തിയെങ്കിലും………….വീഡിയോ കാണാം

Loading...