കോഴിക്കോട് ജില്ലയില്‍ എച്ച്‌ 1 എന്‍ 1; ഏഴ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

Loading...

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എച്ച്‌ 1 എന്‍ 1 സ്ഥിരീകരിച്ചു. കാരശ്ശേരി ആനയാംകുന്ന് വി.എം.എച്ച്‌.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥികളാണ് എച്ച്‌ 1 എന്‍ 1 ബാധയെ തുടര്‍ന്ന് ചികിത്സ തേടിയിരിക്കുന്നത്. ചുമ, തൊണ്ടവേദന, കടുത്ത പനി എന്നീ രോഗ ലക്ഷണങ്ങളാണ് എല്ലാ പനിബാധിതരായ എല്ലാ വിദ്യാര്‍ത്ഥികളും പ്രകടിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് സ്‌കൂളിലെത്തി പരിശോധന നടത്തുകയും, സാമ്ബിളുകള്‍ ശേഖരിച്ച്‌ മണിപ്പാലില്‍ വിദഗ്ധ പരിശോധനക്കയക്കുകയുമായിരുന്നു.

പരിശോധനക്കയച്ച ഏഴ് സാമ്ബിളുകളിലും എച്ച്‌ 1 എന്‍ 1 സ്ഥിരീകരിക്കുകയായിരുന്നു. എച്ച്‌ 1 എന്‍ 1 ബാധയെ തുടര്‍ന്ന് നിലവില്‍ സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്. എച്ച്‌ 1 എന്‍ 1 സ്ഥിരീകരിച്ച ഭൂരിഭാഗം കുട്ടികളും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

എന്താണ് എച്ച്‌ 1 എന്‍ 1?

സ്വൈന്‍ ഇന്‍ഫ്ളുവന്‍സ അല്ലെങ്കില്‍ പന്നിപ്പനി അല്ലെങ്കില്‍ എച്ച്‌ വണ്‍ എന്‍ വണ്‍ ഇന്‍ഫ്ളുവന്‍സ എന്ന അസുഖം 2009 മുതലാണ് അന്താരാഷ്ട്രതലത്തില്‍ പകര്‍ച്ചവ്യാധിയായി റിപ്പോര്‍ട്ടു ചെയ്തിട്ടുളളത്. അപൂര്‍വ്വമായി പന്നികളില്‍നിന്നും മനുഷ്യരിലേക്ക് പകരാറുള്ള ഈ വൈറസുകള്‍ പക്ഷേ കൂടുതല്‍ പേര്‍ക്കും രോഗാവസ്ഥ ഉണ്ടാക്കാറില്ല. വൈറസുകള്‍ക്കെതിരായ ആന്‍റിബോഡിയെ മനുഷ്യരക്തത്തില്‍ സൃഷ്ടിക്കാന്‍ മാത്രമേ അതിനു കഴിയാറുള്ളൂ.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

പന്നിയിറച്ചു ഭക്ഷിക്കുന്നതുമൂലവും വൈറസ് പകരില്ല. രോഗബാധിതമായ പന്നിക്കൂട്ടങ്ങളുമായ വളരെ അടുത്തിടപഴകുന്ന മനുഷ്യര്‍ക്ക് അവരുടെ പ്രതിരോധനിലയ്ക്കനുസരിച്ചാണ് ഈ രോഗം ഉണ്ടാവുന്നത്. ഈ വൈറസിന്‍റെ ഉത്ഭവകാരണം അജ്ഞാതമാണ്. പന്നികളില്‍ നിന്ന് ഈ ഉപവിഭാഗം കണ്ടെത്താനായിട്ടില്ല. ‌ശക്തിയായ പനി, ജലദോഷം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം, ഛര്‍ദ്ദി എന്നിവയാണ് പ്രധാന രോഗ ലക്ഷങ്ങള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം