അനായാസ ജയവുമായി സിന്ധു ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍

Loading...

ഗ്ലാസ്‌ഗോ: ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ അനായാസ ജയവുമായി സിന്ധു ഫൈനലില്‍. ലോക ജൂനിയര്‍ ചാംപ്യന്‍ ചൈനയുടെ ചെന്‍ യുഫെയിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കെട്ടുകെട്ടിച്ചാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശം.

സൈനയാകട്ടെ, ജപ്പാന്റെ നസോമി ഒകുഹറയ്ക്കു മുന്നില്‍ കീഴടങ്ങി. ലോക ചാംപ്യന്‍ഷിപ്പില്‍ കന്നിക്കിരീടം ലക്ഷ്യമിടുന്ന സിന്ധു, സൈനയെ തകര്‍ത്തെത്തുന്ന ഒകുഹറയെ കലാശപ്പോരില്‍ നേരിടും. 2015ല്‍ ജക്കാര്‍ത്തയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ സൈന വെള്ളി നേടിയിരുന്നു. 2013ലും 2014 ലും പി.വി. സിന്ധു വെങ്കലം നേടി.

ചെന്‍ യുഫെയിക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. 21-13, 21-10 എന്ന സ്‌കോറിനാണ് സിന്ധു നിഷ്പ്രയാസം ജയിച്ചുകയറിയത്. റിയോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനം കാത്ത സിന്ധുവിന്റെ കന്നി ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശമാണിത്. അതേസമയം, കരിയറിലെ രണ്ടാം ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങിയ സൈന മൂന്നു സെറ്റു നീണ്ട പോരാട്ടത്തിലാണ് ജപ്പാന്‍കാരിയായ എതിരാളിയോട് അടിയറവു പറഞ്ഞത്. സ്‌കോര്‍: 21-18, 15-21, 7-21.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം