ഇന്ന് നബിദിനം ; നാടെങ്ങും നബിദിന റാലികൾ

Loading...

തിരുവനന്തപുരം: നാടെങ്ങും ഇസ്ലാംമത വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നു. എഡി 571 ല്‍ മക്കയില്‍ ജനിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1493ആം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്.

ഹിജ്റ വര്‍ഷ പ്രകാരം റബീഉല്‍ അവ്വല്‍മാസം 12നാണ് പ്രവാചകന്റെ ജന്മദിനം. നബിദിനത്തിന്റെ ഭാഗമായി വിവിധ മതസംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

മദ്രസകളും പള്ളികളും കേന്ദ്രീകരിച്ചുള്ള ആഘോഷങ്ങളില്‍ പ്രവാചക കീര്‍ത്തനങ്ങള്‍, നബിദിന സന്ദേശ റാലി, മതപ്രഭാഷണങ്ങള്‍, വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, ഭക്ഷണ വിതരണം തുടങ്ങിയ ചടങ്ങളുകള്‍ നടക്കും. വിവിധ മഹല്ലുകള്‍ കേന്ദ്രീകരിച്ചാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

അതേസമയം, നബിദിനാഘോഷം കണക്കിലെടുത്ത് കാസര്‍കോട് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞക്ക് ഇളവ് നല്‍കിയിട്ടുണ്ട്. രാവിലെ 8 മണി മുതല്‍ 12 മണി വരെ ആണ് നിബന്ധനകളോട് കൂടിയ ഇളവ് നല്‍കിയിട്ടുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം