മദ്യം വീട്ടിലെത്തിച്ച് നൽകാൻ അനുമതി

Loading...

മുംബൈ നഗരത്തിൽ മദ്യം വീടുകളിൽ എത്തിച്ച് നൽകും. ബ്രിഹൻ മുംബൈ കോർപറേഷൻ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി. കൊറോണ വൈറസ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളെ മാറ്റി നിർത്തിയാണ് ഹോം ഡെലിവെറി സംവിധാനം ഒരുക്കിയിരിക്കുന്നത്.

വാട്‌സാപ്പോ വെബ്‌സെറ്റോ വഴി മദ്യം ഓർഡർ ചെയ്യാവുന്നതാണ്. ഹോം ഡെലിവറിക്ക് കൂടുതൽ പണം ഈടാക്കാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഹോം ഡെലിവറിക്കായി ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാവുന്നതാണ്.

മഹാരാഷ്ട്രയിൽ മദ്യത്തിന്റെ ഹോം ഡെലിവറി 15ാം തിയതി മുതൽ നിലവിൽ വന്നിരുന്നു. അന്ന് മുംബൈയെയും മദ്യനിരോധനമുള്ള മൂന്ന് ജില്ലകളെയും അതിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മദ്യവിൽപനകേന്ദ്രങ്ങളിൽ ആളുകൾ കൂടിനിൽക്കുന്നത് തടയാനാണ് മദ്യം വീട്ടിലെത്തിച്ചുനൽകുന്നതിന് സർക്കാർ അനുമതി കൊടുത്തത്.

ആദ്യം സംസ്ഥാന എക്സൈസ് വകുപ്പിന്റെ വെബ്‌സെറ്റിൽ രജിസ്റ്റർ ചെയ്ത് പെർമിറ്റ് വാങ്ങണം. പെർമിറ്റ് ലഭിക്കുന്നവർക്ക് അടുത്തുള്ള മദ്യവിൽപന കേന്ദ്രത്തിൽ നിന്ന് മദ്യം ഓർഡർ ചെയ്യാം.

മുംബൈ ഇന്ത്യയിൽ തന്നെ കൊവിഡ് വ്യാപനം ശക്തിയാർജിച്ച നഗരമാണ്. 2500ൽ അധികം പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മരണവും 800 കടന്നിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം