മകള്‍ ഗര്‍ഭിണിയായതറിഞ്ഞ് മാതാപിതാക്കള്‍ ജീവനൊടുക്കി, മാതാപിതാക്കള്‍ക്ക് പിന്നാലെ അവളും പോയി ; വൈക്കത്ത് മൂന്നംഗ കുടുംബത്തിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതാണ്

Loading...

വൈക്കം : പ്ലസ് ടു വിദ്യാര്‍ഥിനിയായ മകള്‍ ഗര്‍ഭിണിയായതറിഞ്ഞ് മാതാപിതാക്കള്‍ ജീവനൊടുക്കി. അച്ഛനമ്മമാരെ മരിച്ച നിലയില്‍ കണ്ട മകളും ആത്മഹത്യ ചെയ്തു. മകളെ പീഡിപ്പിച്ച യുവാവിനെതിരെ ശനിയാഴ്ച മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് അന്ന് രാത്രിയോടെ ഇവര്‍ ജീവനൊടുക്കുകയായിരുന്നു. മാതാപിതാക്കള്‍ ആത്മഹത്യചെയ്തത് അറിഞ്ഞ പെണ്‍കുട്ടിയും ജീവനൊടുക്കി. പെണ്‍കുട്ടിയെ പീഡിപ്പിച്ച ജിഷ്ണുദാസിനെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പോക്സോ നിയമപ്രകാരമാണ് ജിഷ്ണുവിനെതിരെ കേസെടുത്തത്.

പതിനേഴുകാരിയായ പെണ്‍കുട്ടിക്കു ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു ഒന്നരമാസം ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്.

മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ വെള്ളൂര്‍ പൊലീസ് ജിഷ്ണുദാസിനെ കസ്റ്റഡിയിലെടുത്തു. ഇതിനുശേഷം രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയില്‍ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും തൂങ്ങിമരിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

രാവിലെ ഉറക്കം ഉണര്‍ന്ന പെണ്‍കുട്ടി, മാതാപിതാക്കളെ കിടപ്പുമുറിയില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടു. തുടര്‍ന്ന് പെണ്‍കുട്ടി പിറവത്ത് താമസിക്കുന്ന സഹോദരിയെ വിളിച്ചു വിവരം അറിയിച്ച ശേഷം ജീവനൊടുക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് പൊലീസും നാട്ടുകാരും വീട്ടിലെത്തിയപ്പോള്‍ വിദ്യാര്‍ഥിനിയെയും മാതാപിതാക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ വാതില്‍ അകത്തു നിന്നു കുറ്റിയിട്ട നിലയിലായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. സംസ്കാരം നടത്തി.

പെണ്‍കുട്ടി പഠിച്ചിരുന്ന സ്കൂളിലെ മുന്‍ വിദ്യാര്‍ഥിയാണ് പിടിയിലായ ജിഷ്ണുദാസ്. പെണ്‍കുട്ടിയെ വീട്ടില്‍വച്ച്‌ ഒട്ടേറെ തവണ പീഡിപ്പിച്ചതായി ജിഷ്ണുദാസ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്നും നല്‍കി. ഈ വിവരമറിയാതെയാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം