വീടില്ലാത്തവര്‍ക്ക് ഒരു ലക്ഷം ഫ്ളാറ്റുകള്‍; നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍102 കോടി

Loading...

തിരുവനന്തപുരം> ബജറ്റ് അവതരണത്തിന് തുടക്കം. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരണമെന്ന് ധനമന്ത്രി ബജറ്റ് ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ജനാധിപത്യവും സേച്ഛാധിപത്യവും മുഖാമുഖം നില്‍ക്കുന്ന സാഹചര്യമാണിത്. അക്രമം ആണ് കര്‍മം എന്ന് വിചാരിക്കുന്ന ഭരണകൂടം.

പൗരത്വ നിയമഭേദഗതി രാജ്യത്ത് ആശങ്ക പടര്‍ത്തുന്നതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സാധാരണക്കാര്‍ക്കു പകരം കോര്‍പ്പറേറ്റുകളെയാണ് കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുന്നത്. 2009 ന് സമാനമായ സാമ്ബത്തിക തകര്‍ച്ചയിലേക്കാണ് രാജ്യം നീങ്ങുന്നത്. സാമ്ബത്തിക രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ പരാജയമാണ്.

പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുകയാണ്. സാമ്ബത്തിക ദുരിതമല്ല പൗരത്വ റജിസ്റ്ററാണ് കേന്ദ്രത്തിന് പ്രധാനമെന്നും ധനമന്ത്രികുറ്റപ്പെടുത്തി

LIVE UPDATES

*50,000 കിലോമീറ്റര്‍ തോടുകള്‍ ശുചീകരിക്കും

*25 രൂപയ്ക്ക് ഊണ് നല്‍കുന്ന ആയിരം ഭക്ഷണശാലകള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിക്കും

*25000 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ നടത്തുന്നത്.വരുന്ന സാമ്ബത്തിക വര്‍ഷം 5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കും

*സിയാല്‍ കൂടി പങ്കാളിയായ വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതി പുരോഗമിക്കുന്നു. 2020-21ല്‍ കോവളം ജലപാത ഗതാഗതത്തിനായി തുറന്നു കൊടുക്കും.
ഇപ്പോള്‍ കനാലുകളുടെ വീതി 18-20 മീറ്ററാണ്. 2025-ഓടെ വീതി 40 മീറ്ററാക്കും ഇതോടെ ചരക്കുനീക്കത്തിന്‍റെ അന്‍പത് ശതമാനവും ജലമാര്‍ഗ്ഗമായിരിക്കും

*കൊച്ചിയില്‍ വന്‍ വികസനം നടപ്പാക്കും. 6000 കോടി രൂപയുടെ പദ്ധതികളാണ് കൊച്ചിക്കായി അനുവദിക്കുക.

*കൊച്ചി- മെട്രോയുടെ പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട്ടേക്കുമുള്ള പുതിയ ലൈനുകള്‍ക്ക് 3025 കോടി അനുവദിച്ചു

*ഗ്രീന്‍ഫീല്‍ഡ് റെയില്‍വേ യാഥാര്‍ഥ്യമാക്കും. പുതിയ സര്‍വീസ് റോഡ്, ടൗണ്‍ഷിപ്പുകള്‍ എന്നിവയുടെ പദ്ധതിയുടെ ഭാഗമായിരിക്കും.

2020 നവംബര്‍മുതല്‍ സിഎഫ്‌എല്‍ ബള്‍ബുകളുടെ വില്പന നിരോധിക്കും.വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് ട്രാന്‍സ്മിഷന്‍ ലൈനുകള്‍ പണിയും

*1675 കോടി രൂപ ഊര്‍ജമേഖലയ്ക്ക് വകയിരുത്തി. 2020-21ല്‍ സൗരോര്‍ജ്ജത്തിലൂടെ അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി സൃഷ്ടിക്കും. പുരപ്പുറം സൗരോര്‍ജ്ജവൈദ്യുതി പദ്ധതി വ്യാപിപ്പിക്കും

*സര്‍ക്കാര്‍ വകുപ്പുകളുടെ വര്‍ക്ക് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് 10 കോടി വരെ ലോണ്‍ ലഭിക്കും. പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് ഡിസ്കൗണ്ട് നല്‍കും
ഇതിനായി കെഎസ്‌എഫ്‌ഇക്ക് പത്ത് കോടി അനുവദിച്ചു

*കിഫ്ബി 2020-21 കാലയളവില്‍ 20,000 കോടി ചെലവഴിക്കും. കിഫ്ബി വഴി 20 ഫ്ലൈ ഓവര്‍ നിര്‍മിക്കും.74 പാലങ്ങള്‍ നിര്‍മിക്കും. 44 സ്റ്റേഡിയങ്ങള്‍ നിര്‍മിക്കും. 4383 കോടിയുടെ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കും.

 

*പൊതുമേഖലസ്ഥാപനങ്ങളുടെ ഉത്പാദനം 2799 കോടിയില്‍ നിന്നും 3442 കോടിയായി ഉയര്‍ന്നു. 2015-16ല്‍ 213 കോടി നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ 102 കോടി ലാഭത്തിലാണ്

*1.7 ലക്ഷം ഹെക്ടറായി കുറഞ്ഞ നെല്‍കൃഷി ഈ സര്‍ക്കാരിന്‍റെ കാലത്ത് 2.03 ലക്ഷം ഹെക്ടര്‍ ആയി കൂടി

*ഈ സര്‍ക്കാരിന്‍റെ കാലത്ത് അഞ്ച് ലക്ഷത്തോളം കുട്ടികള്‍ പൊതുവിദ്യാലയങ്ങളുടെ ഭാഗമായി പുതുതായി ചേര്‍ന്നു

* വീടില്ലാത്തവര്‍ക്ക്‌ ഒരു ലക്ഷം ഫ്‌ളാറ്റുകള്‍.ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടി. പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് 1102 കോടി രൂപ വകയിരുത്തി

* 500 മെഗാവാട്ട് അധികവൈദ്യുതി ഉല്‍പാദിപ്പിക്കും.രണ്ടര ലക്ഷം കുടിവെള്ള കണക്‌ഷനുകള്‍ കൂടി നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 12074 രൂപ.

 

* .2020-21 ഒരു ലക്ഷം വീട്, ഫ്ലാറ്റ് നിര്‍മിക്കും. ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടി. പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് 1102 കോടി രൂപ വകയിരുത്തി. രണ്ടര ലക്ഷം കുടിവെള്ള കണക്‌ഷനുകള്‍ കൂടി നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 12074 രൂപ.

*ഉപഭോക്തൃ സംസ്ഥാനമായിട്ടും ജിഎസ്‍ടി വരുമാനത്തില്‍ കേരളത്തിന് നേട്ടമുണ്ടായില്ല

*.ക്ഷേമ പെന്‍ഷനില്‍ വര്‍ധനഎല്ലാ ക്ഷേമ പെന്‍ഷനും വര്‍ധിപ്പിച്ചു. 100 രൂപ വീതമാണ് ക്ഷേമ പെന്‍ഷനുകള്‍ കൂട്ടിയത്. 1000 കോടി തീരദേശ പാക്കേജും പ്രഖ്യാപിച്ചു.

*.സാധാരണക്കാര്‍ക്കു പകരം കോര്‍പ്പറേറ്റുകളെയാണ് കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുന്നത്.

*. 2009 ന് സമാനമായ സാമ്ബത്തിക തകര്‍ച്ചയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്

*.സാമ്ബത്തിക പ്രതിസന്ധി മറികടക്കും; വരുമാന വര്‍ദ്ധനവിന്‌ നടപടികളുണ്ടാകുമെന്ന്‌ ഐസക്‌

*. രാജ്യം അസാധാരണ വെല്ലുവിളി നേരിടുന്ന കാലം. പൗരത്വ നിയമവും പൗരത്വ രജിസ്‌ട്രറും സൃഷ്‌ടിക്കുന്ന ആശങ്കകള്‍ വാക്കുകള്‍ക്കതീതം
യുവതലമുറയുടെ പ്രതിഷേധത്തില്‍ പ്രതീക്ഷ.

*. രാഷ്ട്രീയ സമൂഹ അന്തരീക്ഷം വളരെ മോശമെന്ന് ധനമന്ത്രി. ഭയം ഒരു രാജ്യമെന്നും നിശബ്ദത ഒരു ആക്രമണമെന്നുമുള്ള വയനാടിലെ സ്‌കുള്‍ വിദ്യാര്‍ത്ഥി ദ്രുപതിന്റെ കവിത ഉദ്ധരിച്ച്‌ തുടക്കം

*. ബജറ്റ്‌ അവതരണം തുടങ്ങി രാജ്യം അസാധാരണ വെല്ലുവിളി നേരിടുന്ന കാലം. പൗരത്വ നിയമവും പൗരത്വ രജിസ്‌ട്രറും സൃഷ്‌ടിക്കുന്ന ആശങ്കകള്‍ വാക്കുകള്‍ക്കതീതം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം