#pannyanravindran |സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ് - പന്ന്യന്‍ രവീന്ദ്രന്‍

#pannyanravindran |സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ് - പന്ന്യന്‍ രവീന്ദ്രന്‍
Apr 25, 2024 04:28 PM | By Susmitha Surendran

തിരുവനന്തപുരം:(truevisionnews.com)  ജനങ്ങളെന്ന് പറഞ്ഞാല്‍ ശശി തരൂരിന് പുച്ഛമാണെന്ന് എല്‍ഡിഎഫ് തിരുവനന്തപുരം ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍.

സാധാരണക്കാരന്‍ എന്ന് കേട്ടാല്‍ പരമ പുച്ഛവുമാണ്. പാവപ്പെട്ട കുടുംബത്തിലാണ് താന്‍ ജനിച്ചത്. അതിനാല്‍ തനിക്ക് അധികം പഠിക്കാന്‍ ഒന്നും ആയില്ല.

ചിലരുടെ ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷിനെ ഭയങ്കരമായി പുകഴ്ത്തുന്നു. അത്യാവശ്യം ഇംഗ്ലീഷ് ഒക്കെ തനിക്കും അറിയാം. പാര്‍ലമെന്റില്‍ പോയി മലയാളത്തില്‍ സംസാരിച്ചു കാര്യം നേടിയിട്ടുള്ള ആളാണ് താനെന്നും പന്ന്യന്‍ പറഞ്ഞു.

തരൂരിന് തന്നെ പറ്റി അറിയില്ലായിരിക്കും. തരൂരിന് മുന്നേ പാര്‍ലമെന്റില്‍ എത്തിയ ആളാണ് താന്‍. എല്ലാത്തിലും കേമന്‍ താനാണ് എന്ന ഭാവമാണ് തരൂറിന്.

അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പറയേണ്ട കാര്യങ്ങള്‍ പലതും പറഞ്ഞാല്‍ അദ്ദേഹത്തിനു വഴി നടക്കാന്‍ പോലും സാധിക്കില്ല. അതൊന്നും പറയില്ല എന്നത് തന്റെ നിലപാട് -പന്ന്യന്‍ പറഞ്ഞു.

തന്നെപ്പോലൊരാള്‍ മത്സരിക്കുന്നത് അധികപ്പറ്റ് എന്ന് പത്ര പ്രമാണിമാര്‍ക്ക് തോന്നിയോ. അപമാനിച്ചാലും താന്‍ ഇവിടെ തന്നെയുണ്ടാകും. ഇടതുപക്ഷ പ്രസ്ഥാനവും ഇവിടെ തന്നെയുണ്ടാകും.

ഇത് പറഞ്ഞില്ലെങ്കില്‍ മായാത്ത പാടായി മനസില്‍ ഉണ്ടാകും. അത് കൊണ്ടാണ് പറഞ്ഞത്. തിരുവനന്തപുരത്ത് ജനാധിപത്യത്തെ പണാധിപത്യമാക്കി മാറ്റാന്‍ ശ്രമം നടക്കുകയാണ്.

പണം നല്‍കി വാര്‍ത്തകള്‍ തമസ്‌കരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഒരു ലക്ഷത്തിനു മുകളില്‍ വോട്ടുകള്‍ക്ക് ഞാന്‍ വിജയിക്കുമെന്നും പന്ന്യന്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ വരുന്നത് വരെ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ എല്ലാം നല്ല നിലയില്‍ കൈകാര്യം ചെയ്തിരുന്നു.

രാജീവ് വന്ന ശേഷം മാധ്യമങ്ങള്‍ അങ്ങോട്ട് ചെരിഞ്ഞു. പണച്ചാക്ക് കണ്ടാല്‍ മാറുന്നവരായി മാധ്യമങ്ങള്‍ മാറി. എന്റെ കൈയില്‍ കാശില്ല. കാശ് കൊടുക്കാന്‍ എനിക്കില്ല. കാശ് ഇല്ലാത്തത് കൊണ്ട് പരിഗണിക്കേണ്ട എന്ന് മാധ്യമങ്ങള്‍ക്ക് തോന്നിയോ. ഇക്കാര്യത്തില്‍ വളരെയധികം ദുഃഖമുണ്ടെന്നും പന്ന്യന്‍ പറഞ്ഞു.

#ShashiTharoor #despised #commoner #PannyanRavindran

Next TV

Related Stories
#aryarajendran | റോഡിലെ വാക്കുതർക്കം; മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും അടക്കം അഞ്ച്  പേര്‍ക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു

May 4, 2024 10:05 PM

#aryarajendran | റോഡിലെ വാക്കുതർക്കം; മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും അടക്കം അഞ്ച് പേര്‍ക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു

ഗതാഗതം തടസ്സപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍...

Read More >>
#KSudhakaran | കാത്തിരിക്കെന്ന് കെസി വേണുഗോപാൽ; കെ സുധാകരന് കെപിസിസി പ്രസിഡന്റ് പദവി തിരിച്ച് നൽകിയില്ല

May 4, 2024 10:05 PM

#KSudhakaran | കാത്തിരിക്കെന്ന് കെസി വേണുഗോപാൽ; കെ സുധാകരന് കെപിസിസി പ്രസിഡന്റ് പദവി തിരിച്ച് നൽകിയില്ല

അതേസമയം കെ സുധാകരൻ അടുത്ത ആഴ്ചയോടെ പദവിയിൽ തിരിച്ചെത്തുമെന്നാണ് അദ്ദേഹത്തോടൊപ്പമുള്ള നേതാക്കൾ...

Read More >>
#bloodmarkfound |പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനടിയിലും ഗേറ്റിലും രക്തക്കറ; ആശങ്കയിലായി വീട്ടുകാര്‍

May 4, 2024 09:41 PM

#bloodmarkfound |പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനടിയിലും ഗേറ്റിലും രക്തക്കറ; ആശങ്കയിലായി വീട്ടുകാര്‍

കാറിന്റെ അടിഭാഗത്ത് രക്തക്കറയും ഗേറ്റില്‍ രക്തംപുരണ്ട വിരല്‍പ്പാടുകളും...

Read More >>
#arrest |  വീട് കുത്തിത്തുറന്ന് മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍

May 4, 2024 09:38 PM

#arrest | വീട് കുത്തിത്തുറന്ന് മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍

ഗംഗാധരന്റെ വീട്ടില്‍ നിന്ന് 60,000 രൂപയും സ്വര്‍ണവുമാണ് ഇവര്‍ മോഷ്ടിച്ചതെന്ന് പൊലീസ്...

Read More >>
#court | കെഎസ്ആര്‍ടിസി ബസിന് മുന്നിൽ മേയര്‍ വാഹനം നിര്‍ത്തിയിട്ട സംഭവം; നടപടിക്ക് പൊലീസിന് നിര്‍ദ്ദേശം നൽകി കോടതി

May 4, 2024 09:06 PM

#court | കെഎസ്ആര്‍ടിസി ബസിന് മുന്നിൽ മേയര്‍ വാഹനം നിര്‍ത്തിയിട്ട സംഭവം; നടപടിക്ക് പൊലീസിന് നിര്‍ദ്ദേശം നൽകി കോടതി

പൊതുഗതാഗതം തടസ്സപ്പെടുത്തിയതിൽ മേയർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് അഭിഭാഷകനായ ബൈജു നോയൽ കോടതിയെ...

Read More >>
#MBRajesh | തെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ സ്ഥാനാർഥികൾ നീക്കം ചെയ്യണമെന്ന് മന്ത്രി എംബി രാജേഷ്; 'അത് നല്ലൊരു മാതൃകയായിരിക്കും'

May 4, 2024 08:48 PM

#MBRajesh | തെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ സ്ഥാനാർഥികൾ നീക്കം ചെയ്യണമെന്ന് മന്ത്രി എംബി രാജേഷ്; 'അത് നല്ലൊരു മാതൃകയായിരിക്കും'

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവയെല്ലാം ഉപയോഗശൂന്യമാവുകയും അക്ഷരാര്‍ഥത്തില്‍ മാലിന്യമായിത്തീരുകയും...

Read More >>
Top Stories