രാജ്യത്ത് സ്മാരകങ്ങൾ ജൂലൈ ആറ് മുതൽ തുറക്കും

Loading...

രാജ്യത്തെ സ്മാരകങ്ങൾ ജൂലൈ ആറ് മുതൽ തുറക്കുമെന്ന് സാംസ്‌കാരിക ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേൽ. താജ്മഹലും ചെങ്കോട്ടയും ഉൾപ്പെടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും ജൂലൈ ആറ് മുതൽ തുറക്കുമെന്നും മന്ത്രി പറഞ്ഞു.

സുരക്ഷാ മുൻകരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും സ്മാരകങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക. ആർക്കിയോളജിക്കൽ സർവേയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

ആന്ധ്രാപ്രദേശിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ തിരുമല തിരുപ്പതി ക്ഷേത്രം കഴിഞ്ഞ മാസം തുറന്നിരുന്നു. ക്ഷേത്രത്തിലെ ജീവനക്കാർക്ക് പി.പി.ഇ കിറ്റുകൾ നൽകിയതിന് ശേഷമാണ് ക്ഷേത്രം തുറന്നത്.

ജീവനക്കാരും ഭക്തജനങ്ങളും സാമൂഹിക അകലം പാലിക്കണമെന്ന നിർദേശവും മുന്നോട്ടുവച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് അവസാനത്തോടെ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് എല്ലാ സ്മാരകങ്ങളും അടച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം