Categories
Election

വൈകിവരുന്ന വിവേകമേ നിന്നെ ഞാൻ പിണറായി ഭരണമെന്ന് വിളിക്കട്ടെ? പരിഹസിച്ച്‌ ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സിപിഎമ്മിനേയും പിണറായി സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോണ്‍. ഇംഗ്‌ളീഷുകാരന്റെ ഭാഷയില്‍ യു ടേണ്‍, മലയാളത്തില്‍ മലക്കംമറിച്ചില്‍, ചുരുക്കിപ്പറഞ്ഞാല്‍ മലയാളി സമൂഹത്തിന്റെ മുന്നില്‍ നീറോ ചക്രവര്‍ത്തിയുടെ തുഗ്ലക്ക് അവതാരമായി പിണറായി സര്‍ക്കാരെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

വൈകിവരുന്ന വിവേകമേ നിന്നെ ഞാൻ പിണറായി ഭരണമെന്ന് വിളിക്കട്ടെ?

കഴിഞ്ഞ വർഷം ശബരിമല വിഷയത്തിൽ ഭരണാധികാരി എന്ന നിലയിൽ വിവേകം ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചപ്പോൾ ദുർവാശിയുമായി മുന്നോട്ട്പോയ പിണറായി, അന്ന് നവോത്ഥാനത്തിന്റെ ഇല്ലാകഥകളുമായി സമാധാന അന്തരീക്ഷം തകർത്ത പിണറായി സർക്കാർ.!

ഈ വർഷം കോടതി വിധിവന്നപ്പോൾ വനിതാ പ്രവേശനത്തിന് സ്റ്റേയില്ല, അത് നിലപാടിനുള്ള അംഗീകാരമെന്ന ന്യായീകരണങ്ങളുമായി കൊട്ടിഘോഷിച്ച പിണറായി ന്യായീകരണ സംഘങ്ങൾ.!

ഇപ്പോൾ ദിവസങ്ങൾക്ക് ഉള്ളിൽ സ്ത്രീ പ്രവേശനത്തെ തടയാൻവേണ്ട നടപടികളുമായി മുന്നോട്ട് പോകുന്ന പിണറായി സർക്കാർ.!

കഴിഞ്ഞ വർഷം ദുർവാശി വെടിഞ് യുഡിഎഫും പൊതുസമൂഹവും മുന്നോട്ടുവച്ച വിവേകം ഉൾക്കൊള്ളാൻ പിണറായി തയ്യാറായിരുന്നെങ്കിൽ, നാട്ടിൽ സമാധാന അന്തരീക്ഷവും നിലനിന്നേനെ, മതിലുകെട്ടിയ 50 കോടി രൂപ ഖജനാവിലും ഉണ്ടായേനെ, കേരളത്തിൽ ബിജെപിയെന്ന ശല്യം അന്നേ തീർന്നും കിട്ടിയേനെ.!

ഇംഗ്ളീഷുകാരന്റെ ഭാഷയിൽ യു ടേൺ, മലയാളത്തിൽ മലക്കംമറിച്ചിൽ, ചുരുക്കിപ്പറഞ്ഞാൽ മലയാളി സമൂഹത്തിന്റെ മുന്നിൽ നീറോ ചക്രവർത്തിയുടെ തുഗ്ലക്ക് അവതാരമായി പിണറായി സർക്കാർ.!

വൈരുദ്ധ്യങ്ങളുടെ വിളനിലവും വിഡ്‌ഢിത്തരങ്ങളുടെ കൂമ്പാരവുമായി നിൽക്കുന്ന പിണറായി സർക്കാർ കാരണം ഓടി ഒളിക്കേണ്ട ഗതികേടിലാണ് ന്യായീകരണ തൊഴിലാളികൾ. എന്തായാലും ഒന്ന് പറയാതെ വയ്യ, ചരിത്ര വങ്കത്തരങ്ങളുമായി നാടുഭരിക്കുന്ന പിണറായിയുടെ തൊലിക്കട്ടി അപാരം.!

 

വൈകിവരുന്ന വിവേകമേ നിന്നെ ഞാൻ പിണറായി ഭരണമെന്ന് വിളിക്കട്ടെ?കഴിഞ്ഞ വർഷം ശബരിമല വിഷയത്തിൽ ഭരണാധികാരി എന്ന നിലയിൽ വിവേകം…

Posted by Shibu Babyjohn on Sunday, November 17, 2019

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv