കാസർഗോഡ് ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിൽ ആയിരുന്നയാൾ മരിച്ചു

Loading...

കാസർഗോഡ് : കാസർഗോഡ് ജില്ലയില്‍  കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. ഉദുമ സൗത്ത് കരിപ്പോടിയ അബ്ദുൾ റഹ്മാൻ ആണ് മരിച്ചത്. ദുബായിൽ നിന്ന് വീട്ടിലെത്തി കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ശനിയാഴ്ചയാണ് മകന്റെ കൂടെ അബ്ദുൾ റഹ്മാൻ നാട്ടിലെത്തിയത്. ഇരുവരും വീട്ടിൽ നീരിക്ഷണത്തിലായിരുന്നു.

ഇന്നലെ രാവിലെ ഇരുവരും ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വച്ച് സ്രവം പരിശോധനയ്ക്ക് നൽകിയിരുന്നു.

വൈകിട്ട് ശ്വാസ തടസം അനുഭവപ്പെട്ട അബ്ദുൾ റഹ്മാനെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെയാണ് മരിച്ചത്.

എട്ട് ദിവസം മുമ്പ് ദുബായിൽ വച്ച് നടത്തിയ അബ്ദുൾ റഹ്മാന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം