തമിഴ്നാട്ടില്‍ കൃത്യമായ ചികിത്സ ലഭിക്കാതെ കൊവിഡ് ബാധിതനായ ഡോക്ടര്‍ മരിച്ചു

Loading...

മധുര:  മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കൃത്യമായ ചികിത്സ ലഭിക്കാതെ കൊവിഡ് ബാധിതനായ ഡോക്ടർ മരിച്ചു.

വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് ഡോക്ടർ സുഹൃത്തുക്കൾക്ക് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നു.

കടുത്ത ശ്വാസതടസം ഉണ്ടായിട്ടും ഐസിയുവിലേക്ക് പോലും മാറ്റിയില്ലെന്ന് ഡോക്ടറുടെ ബന്ധുക്കൾ ആരോപിച്ചു.

അതേസമയം ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതർ രംഗത്തെത്തി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

രണ്ട് ദിവസത്തിനകം ഡോക്ടർ മരിച്ചു. മധുര രാജാജി സർക്കാർ ആശുപത്രി അധികൃതർ ഐസിയുവിലേക്ക് മാറ്റാൻ പോലും തയാറായില്ലെന്ന് ഡോക്ടറുടെ ബന്ധുക്കൾ ആരോപിക്കുന്നു.

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതോടെ ഞയറാഴ്ചയാണ് ഡോക്ടർ ശാന്തിലാലിനെ മധുര രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മധുര രാജാപാളയത്തെ സ്വകാര്യ ആശുപത്രിയിലാണ് ഡോക്ടർ ശാന്തിലാൽ ജോലി ചെയ്തിരുന്നത്.

ഇവിടെ എത്തിയ രോഗിയിൽ നിന്നാണ് കൊവിഡ് പകർന്നത്.

കൊവിഡ് ബാധിതർ കൂടിയതോടെ മധുര സർക്കാർ ആശുപത്രിയുടെ മരച്ചുവട്ടിൽ രോഗികളെ കിടത്തിയിരിക്കുന്ന ദൃശ്യങ്ങൾ നേത്തെ പുറത്ത് വന്നതാണ്.

എന്നാൽ ഡോക്ടർ ശാന്തിലാലിന് ചികിത്സ നിഷേധിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം