സയനൈഡ് ജോളി വെള്ളിത്തിരയിലേക്ക് ………!

Loading...

സിനിമയെ വെല്ലുന്ന തിരക്കഥയിലായി ജോളി തന്റെ പ്രിയപ്പെട്ടവരെ ഒന്നൊന്നായ് കൊന്നൊടുക്കിയത്. കേരളത്തെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തെത്തുന്നത്. കൂടത്തായി കൊലപാതക പരമ്ബര വാര്‍ത്തകളില്‍ നിറഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ കൊലപാതകം സിനിമയാകുകയാണ്.

മോഹന്‍ലാല്‍ അന്വേഷണ ഉദ്യോഗസ്ഥനായി സിനിമ എത്തുമെന്ന് ആന്റണി പെരുമ്ബാവൂരാണ് പ്രഖ്യാപനം നടത്തിയത്. എന്നാല്‍ മോഹന്‍ലാലിന്റെ കൂടത്തായി തീരുമാനിക്കുന്നതിന് മുന്‍പ് മറ്റൊരു ടീം സിനിമ പ്രഖ്യാപിച്ചിരുന്നു. മലയാള നടി ഡിനി ഡാനിയല്‍ ജോളിയായി എത്തുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവന്നിരുന്നു.

മോഹന്‍ലാലും ആന്റണി പെരുമ്ബാവൂരും സിനിമ പ്രഖ്യാപിച്ചതോടെ ഇനി എന്തുചെയ്യും എന്നറിയാത്ത അവസ്ഥയിലാണ് ഡിനിയും സംഘവും. താരം തന്നെയാണ് സിനിമയെക്കുറിച്ച്‌ ഫേയ്‌സ്ബുക്കില്‍ കുറിച്ചത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

കൂടത്തായ് സിനിമയുടെ ജോലികൾ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019. ഇന്നലെ തന്നെ ഫേസ്ബുക്കിൽ പോസ്റ്റർ റിലീസ് ചെയ്തിരുന്നു . ഇന്ന് രാവിലെ മലയാള മനോരമയിൽ വന്ന വാർത്ത കണ്ട് ഞെട്ടി .
ഇനിയിപ്പോ എന്ത് 😌

Dini Daniel ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಅಕ್ಟೋಬರ್ 8, 2019

ഡിനി ജോളിയായി എത്തുന്ന ചിത്രത്തിന് കൂടത്തായി കൊലപാതകങ്ങളുടെ ഒന്നരപ്പതിറ്റാണ്ട് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം റോണെക്‌സ് ഫിലിപ്പ് ആയിരുന്നു. വിജീഷ് തുണ്ടത്തില്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ നിര്‍മാതാവ് അലക്‌സ് ജേക്കബ്.

ഇന്നലെയാണ് ആന്റണി പേരുമ്ബാവൂര്‍ കൂടത്തായി കൊലപാതക പരമ്ബര സിനിമയാക്കുന്നതായി പറഞ്ഞത്. മോഹന്‍ലാല്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

മോഹന്‍ലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്ബര സിനിമയാക്കുന്നതെന്ന് നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ പറഞ്ഞു. ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങും. കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം