ഫുട്‌ബോള്‍ മത്സരത്തിനിടെ കാമുകിയെ ചുംബിച്ചു, തത്സമയ ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ട് ഭാര്യ ; ഒടുവില്‍ സംഭവിച്ചത് !

Loading...

മാഡ്രിഡ് : ‘ഫുട്‌ബോള്‍ മത്സരത്തിനിടെ കാമുകിയെ ചുംബിച്ചു. ഇതിന്റെ തത്സമയ ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ട് ഭാര്യ പിണങ്ങിപ്പോയി. ഭാര്യ അറിയാതെ കാമുകിക്കൊപ്പം ഫുട്‌ബോള്‍ കാണാന്‍ പോയ സ്‌പെയിന്‍കാരനായ യുവാവിന് സംഭവിച്ച അക്കിടിയാണ് ഇപ്പോള്‍ സാഷ്യല്‍ ലോകത്ത് സംസാരവിഷയം.

ഡേറ്റിങ്ങിനിടെ കാമുകിയുമായി മത്സരങ്ങളോ സിനിമയോ കാണാന്‍ പോകുന്നത് സ്വാഭാവികമാണ്. അത്തരത്തിലുള്ള ഒരു യാത്രയിലാണ് ഡേവി ആന്‍ഡ്രേഡ് എന്ന യുവാവ് കാമുകിയുമായി ഫുട്‌ബോള്‍ മത്സരം കാണാന്‍ എത്തിയത്. എന്നാല്‍ ഇതൊന്നും വീട്ടിലിരിക്കുന്ന ഭാര്യ അറിഞ്ഞിരുന്നില്ല.

കളി കാണുന്നതിനിടെ ഗാലറി നിറഞ്ഞിരിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്കിടയില്‍ ഇരുന്ന് സ്‌നേഹം കൊണ്ട് യുവാവ് കാമുകിയെ ഒന്നു ചുംബിക്കുകയും ചെയ്തു.

എന്നാല്‍ ഈ ദൃശ്യങ്ങള്‍ തത്സമയ സംപ്രേഷണം നടത്തുന്ന ചാനല്‍ അപ്പാടെ ഒപ്പിയെടുത്തു. ഇതിനിടെ സ്റ്റേഡിയത്തിനകത്തെ സ്‌ക്രീനില്‍ തന്റെ ചുംബനം കാണിക്കുന്നുണ്ട് എന്നു മനസ്സിലാക്കി ഡേവി ചുംബനം അവസാനിപ്പിച്ച്‌ കുറ്റബോധത്തോടെ തിരിഞ്ഞിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി. എന്താണ് യുവാവിന്റെ മുഖത്ത് ഇത്ര കുറ്റബോധമെന്നായിരുന്നു ദൃശ്യങ്ങള്‍ കണ്ട പലരുടെയും സംശയം. ഇതിനെതിരെ നിരവധി ട്രോളുകളും ഉണ്ടായി. എന്നാല്‍ ഇതിനു പിന്നാലെ തന്നെ രഹസ്യം പുറത്താവുകയും ചെയ്തു.

യുവാവ് വിവാഹിതനാണ്. കൂട്ടുകാരോടൊപ്പം പോകുന്നു എന്നു പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങിയ ഇയാള്‍ കാമുകിയുമായി ഫുട്‌ബോള്‍ മത്സരം കാണാന്‍ എത്തുകയായിരുന്നു.

ദൃശ്യങ്ങള്‍ വൈറലായതിനു പിന്നാലെ ഡേവിയുടെ ഭാര്യ പിണങ്ങിപ്പോയി എന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നു. ഇതോടെ വിഷമത്തിലായ ഡേവി താന്‍ ചെയ്തതു തെറ്റാണെന്നും മാപ്പു നല്‍കി തിരിച്ചുവരണമെന്ന് ഭാര്യയോട് അപേക്ഷിച്ചും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു.

എന്നാല്‍ കമന്റുകള്‍ രൂക്ഷമായതോടെ ഇവ വൈകാതെ പിന്‍വലിക്കുകയും ചെയ്തു. വിശ്വാസവഞ്ചന കാണിക്കുന്നവര്‍ക്ക് ഇങ്ങനെ തന്നെ വേണം എന്നാണ് പലരുടെയും അഭിപ്രായം. ഇനി ഫുട്‌ബോള്‍ മത്സരം കാണാന്‍ പോകുമ്ബോള്‍ ശ്രദ്ധിക്കണമെന്ന് ഉപദേശിച്ച്‌ ചിലര്‍ ട്രോളുകയും ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം