മെൽബൺ : പതിറ്റാണ്ടിലെ മികച്ച ക്രിക്കറ്റ് താരമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഓസീസ് മണ്ണിൽ തകർപ്പൻ വിജയവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം . മെൽബണിൽ നടന്ന രണ്ടാംക്രിക്കറ്റ് ടെസ്റ്റിൽ 8 വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ നിഷ്പ്രഭരാക്കിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി .

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസ്സീസ് ക്യാപ്റ്റൻ ടിം പെയ്നിനെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യൻ ബൗളർമാർ പന്തെറിഞ്ഞത് . മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നിരാശപെടുത്തിയ ആദ്യ ഇന്നിംഗ്സിൽ മാർനസ് ലംബുഷെയ്ൻ (48),ട്രാവിസ് ഹെഡ് (38 ),മാത്യു വെയ്ഡ് (30 )എന്നിവരുടെ മികവിൽ 195 റൺസാണ് ഓസ്ട്രേലിയ നേടിയത് .4 വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും 3 വിക്കറ്റെടുത്ത രവിചന്ദ്രൻ അശ്വിനുമാണ് ഓസീസിനെ പിടിച്ചുകെട്ടിയത് .
ഇന്ത്യൻ ക്യാപ്റ്റൻ അജിൻക്യ രഹാനെ പൊരുതിനേടിയ സെഞ്ചുറിയും(112),ഓൾറൗണ്ടർ ജഡേജയുടെ അർദ്ധ സെഞ്ചുറിയും (57) , അരങ്ങേറ്റക്കാരന്റെ പതർച്ചകളില്ലാതെ ബാറ്റുവീശിയ ശുഭ് മാൻ ഗില്ലിന്റെ (45) പ്രകടനവും 131 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത് . മിച്ചൽ സ്റ്റാർക്കും നഥാൻ ലിയോണും മൂന്നു വിക്കറ്റ് വീതം നേടി .
രണ്ടാമിന്നിങ്സിൽ വർദ്ധിത വീര്യത്തോടെ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ ഓസീസിന്റെ മുൻനിരയെ ശീട്ട് കൊട്ടാരം പോലെ തകർത്തെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് കാമറൂൺ ഗ്രീൻ (45 ) നടത്തിയ രക്ഷാപ്രവർത്തനമാണ് ഓസീസിന് ഒരൽപം മാന്യമായ സ്കോർ നേടാൻ കഴിഞ്ഞത് .
മുഹമ്മദ് സിറാജ് മൂന്നുവിക്കറ്റും അശ്വിനും ജഡേജയും ബുംറയും രണ്ടു വിക്കറ്റ് വീതവുമെടുത്തപ്പോൾ ഉമേഷ് യാദവ് ഒരു വിക്കറ്റ് നേടി .
വിജയത്തിനു വേണ്ട 70 റൺസ് രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുമ്പോൾ 35 റൺസെടുത്ത ശുഭ് മാൻ ഗില്ലിനോടൊപ്പം 27 റൺസുമായി രഹാനയെയും ക്രീസിലുണ്ടായിരുന്നു .
ഓസ്ട്രേലിയ : 1st – 195 /10 , 2nd – 200/10 , ഇന്ത്യ: 1st – 326 , 2nd – 70/2
ടെസ്റ്റ് കരിയറിലെ തന്റെ പന്ത്രെണ്ടാം സെഞ്ചുറി നേടിയ അജിങ്ക്യ രഹാനയാണ് മാന് ഓഫ് ദി മാച്ച് . ജനുവരി 7 നു സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത് .
News from our Regional Network
English summary: India wins Boxing Day Test