വയനാട് ജില്ലയില്‍ ഇന്ന് (4.03.21) 89 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 97 പേര് രോഗമുക്തി നേടി. 87 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27184 ആയി. 25624 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 1297 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1167 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
നെന്മേനി സ്വദേശികളായ 25 പേര്, ബത്തേരി 11 പേര്, അമ്പലവയല്‍ 8 പേര്, നൂല്‍പ്പുഴ, വെങ്ങപ്പള്ളി ഏഴ് പേര് വീതം, കല്‍പ്പറ്റ 6 പേര്, മീനങ്ങാടി 4 പേര്, പനമരം, എടവക, വൈത്തിരി മൂന്ന് പേര് വീതം, മാനന്തവാടി, വെള്ളമുണ്ട, പുല്‍പ്പള്ളി രണ്ട് പേര് വീതം, കോട്ടത്തറ, മേപ്പാടി, മുട്ടില്‍, പൂതാടി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബാംഗ്ലൂരില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശിയും, ദുബായില്‍ നിന്നും വന്ന നെന്മേനി സ്വദേശിയുമാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നുമെത്തി രോഗബാധിതരായത്.
97 പേര്‍ക്ക് രോഗമുക്തി
മേപ്പാടി സ്വദേശികളായ 5 പേര്, പുല്‍പ്പള്ളി, ബത്തേരി നാല് പേര് വീതം, പൂതാടി മൂന്നു പേര്, കല്‍പ്പറ്റ, പനമരം രണ്ടു പേര് വീതം, മുട്ടില്‍, തിരുനെല്ലി, പൊഴുതന, എടവക സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 73 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.
377 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (4.03.21) പുതുതായി നിരീക്ഷണത്തിലായത് 377 പേരാണ്. 412 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4564 പേര്. ഇന്ന് പുതുതായി 11 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1141 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 289987 സാമ്പിളുകളില്‍ 288533 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 261349 നെഗറ്റീവും 27184 പോസിറ്റീവുമാണ്.
News from our Regional Network
English summary: In Wayanad district today (4.03.21) 89 people were covid positive