ആലപ്പുഴ മെഡി.കോളേജില്‍ കൊവിഡ് പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി

Loading...

ആലപ്പുഴ: ആലപ്പുഴ  മെഡിക്കല്‍ കോളേജിലെ ലാബിന് കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള ഐസിഎംആര്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി .

100 മുതല്‍ 200 വരെ പ്രതിദിന പരിശോധനകള്‍ നടത്താനാകും. മൈക്രോ ബയോളജി വിഭാഗത്തിനോട് ചേര്‍ന്നാണ് ഈ ലാബ് പ്രവര്‍ത്തനസജ്ജമാക്കിയത്.

ഇതോടെ കൊവിഡ് പരിശോധനാ ഫലങ്ങള്‍ വേഗത്തില്‍ നല്‍കാനാകുമെന്നും മന്ത്രി  വ്യക്തമാക്കി

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

17 സര്‍ക്കാര്‍ ലാബുകളിലും 8 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 25 സ്ഥലങ്ങളിലാണ് കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്.

ആലപ്പുഴ എന്‍ഐവി, കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, പബ്ലിക് ഹെല്‍ത്ത് ലാബ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കോട്ടയം ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്, കാസര്‍കോട് സെന്റര്‍ യൂണിവേഴ്‌സിറ്റി, മഞ്ചേരി മെഡിക്കല്‍ കോളേജ്, എറണാകുളം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കോട്ടയം മെഡിക്കല്‍ കോളേജ്, പാലക്കാട് മെഡിക്കല്‍ കോളേജ്, കൊല്ലം മെഡിക്കല്‍ കോളേജ്, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ലാബുകളിലാണ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള സൗകര്യമുള്ളത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം