മോഡലിങ്ങില്‍ അവസരം നല്‍കാനെന്ന പേരില്‍ 19കാരിയെ ലോഡ്ജുകളിലെത്തിച്ചു പീഡനം; നാലുപേര്‍ കൂടി പിടിയില്‍

Loading...

ചാലക്കുടി: പത്തൊമ്ബതു വയസുള്ള വിദ്യാര്‍ഥിനിയെ മോഡലിങ്‌ രംഗത്ത്‌ അവസരങ്ങള്‍ വാഗ്‌ദാനംചെയ്‌ത് പീഡിപ്പിച്ച സംഭവത്തില്‍ നാലുപേരെ കൂടി അറസ്റ്റ് ചെയ്തു. തൃശൂര്‍ റൂറല്‍ ഡി.സി.ആര്‍.ബി. ഡിവൈ.എസ്‌.പി. പി. പ്രദീപ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം ആണ് ഇവരെ അറസ്‌റ്റ് ചെയ്‌തത് .നെടുമ്ബാശേരിയിലെയും പെരിന്തല്‍മണ്ണയിലെയും അറസ്‌റ്റിലായവരുടെ ഉടമസ്‌ഥതയിലുള്ള ലോഡ്‌ജുകളില്‍വച്ച്‌ പീഡിപ്പിച്ചെന്നു പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

മുമ്ബ് പിടിയിലായവരെ ചോദ്യം ചെയ്‌തപ്പോള്‍ ലോഡ്‌ജുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചതോടെയാണ്‌ ഇവരെ അറസ്‌റ്റു ചെയ്‌തത്‌. വിശദമായ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ പീഡനത്തിനു വിധേയമാക്കിയത്‌ പ്രസ്‌തുത ലോഡ്‌ജുകളില്‍ എത്തിച്ചാണെന്ന്‌ വ്യക്‌തമായി. തുടര്‍ന്ന്‌ അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

എറണാകുളം ജില്ലാ നെടുമ്ബാശ്ശേരി വില്ലേജില്‍ മേക്കാട്‌ കരയില്‍ കാവാട്ടുപറമ്ബില്‍ ഏലിയാസ്‌ (48), നെടുമ്ബാശേരി വില്ലേജില്‍ മേക്കാട്‌ കരയില്‍ പാറയില്‍ വീട്ടില്‍ ഷാജു (53), മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം തട്ടരക്കാട്‌ സ്വദേശി പോത്തുകാട്ടില്‍ വീട്ടില്‍ കുഞ്ഞുമൊയ്‌തീന്റെ മകന്‍ ഫൈസല്‍ ബാബു (39), സഹോദരന്‍ ഉമ്മര്‍ (46) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം