അച്ഛനും അമ്മയും മരിച്ചതറിയാതെ അവര്‍ക്കരികില്‍ കളിക്കുന്ന ബാലന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വേദനയാകുന്നു

Loading...
deathഹുബ്ലി: അച്ഛനും അമ്മയും മരിച്ച് കിടക്കുന്നത് അറിയാതെ അവര്‍ക്കരികില്‍ ഇരുന്ന് കളിക്കുന്ന മൂന്ന് വയസുകാരന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വേദനയാകുന്നു. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് സംഭവം. അച്ഛനും അമ്മയും ഉറങ്ങുകയാണെന്ന് ധരിച്ചാണ് മൂന്ന് വയസുകാരന്‍ ഇരുവരെയും വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്നത്. 
കൊപ്പലിലെ മുനീറാബാദ് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. മൃതദേഹങ്ങള്‍ക്കരികില്‍ ഏറെ നേരമായി ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ടയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അവന്റെ മാതാപിതാക്കള്‍ മരിച്ചു കിടക്കുകയാണെന്ന് വ്യക്തമായത്. 
ഗഡാഗില്‍ നിന്നുള്ള ട്രെയിനില്‍ വന്നതാണെന്നും ഹുളിഗമ്മ ക്ഷേത്രത്തിലേക്ക് പോകുകയാണെന്നും ബാലന്‍ പറഞ്ഞു. ഇരാന തലാവാര്‍ (50), മഞ്ജുള (40) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. ഞായറാഴ്ച രാത്രിയാണ് ദമ്പതികള്‍ മുനീറാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ ഉറങ്ങാന്‍ കിടന്ന ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

Loading...