Categories
ദേശീയം

കൊവിഡ് അ​ലോപ്പതി മരുന്നകള്‍ക്കെതിരെ വ്യാജ പ്രചാരണം ; രാംദേവിനെതിരെ പൊലീസ്​ കേസെടുത്തു​.

കൊവിഡ്​ ചികിത്സക്ക്​ ഉപയോഗിക്കുന്ന അ​ലോപ്പതി മരുന്നകള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് യോഗ ഗുരു രാംദേവിനെതിരെ പൊലീസ്​ കേസെടുത്തു​.

ഛത്തീസ്​ഗഢിലെ റായ്​പുര്‍ പൊലീസ്​​ വ്യാഴാഴ്​ചയാണ്​ രാമകൃഷ്​ണ യാദവ്​ എന്ന രാംദേവിനെതിരെ എഫ്​​.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്​തത്​.

ഐ.പി.സി 188, 269, 504 വകുപ്പുകള്‍ പ്രകാരവും 2005ലെ ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവുമാണ് രാംദേവിനെതിരെ കേസെടുത്തത്.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഐ‌.എം‌.എ ആശുപത്രി ബോര്‍ഡ് ചെയര്‍മാന്‍ രാകേഷ് ഗുപ്ത, റായ്പൂര്‍ ഘടകം പ്രസിഡന്‍റ്​ വികാസ് അഗര്‍വാള്‍ എന്നിവര്‍ ബുധനാഴ്​ച രാത്രി നല്‍കിയ പരാതിയിലാണ്​ കേസെടുത്തതെന്ന്​ റായ്​പുര്‍ സീനിയര്‍ പൊലീസ്​ സൂപ്രണ്ട്​ അജയ്​ യാദവ്​ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌​ എന്നിവ അംഗീകരിച്ച കൊവിഡ്​ മരുന്നുകള്‍ക്കെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി രാംദേവ് തെറ്റായ വിവരങ്ങളും ഭീഷണി പ്രസ്താവനകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: False propaganda against covid alopathy drugs; Police have registered a case against Ramdev.

NEWS ROUND UP