ക്രിസ്പി സോഫ്റ്റ് പഴംപൊരി

പഴംപൊരി എല്ലാവർക്കും ഇഷ്ട്ടമാണല്ലോ…..പുറമെ നല്ല ക്രിസ്പിയും അകത്തു നല്ല സോഫ്റ്റും ആയ ഒരു പഴപൊരി റെസിപ്പി ആണിന്ന് .ബേക്കിംഗ് സോഡാ ഒന്നും ഉപയോഗിക്കാതെ ആണ് ഇത് തയാറാക്കുന്നത്
ആവശ്യമായ സാധനങ്ങൾ
ഏത്തപ്പഴം/നേന്ത്രപ്പഴം -3-4
മൈദാ-1 cup
അരിപൊടി-1 ½ tbsp
അധികം പുളിയില്ലാത്ത ദോശമാവ് -1 ½ tbsp
പഞ്ചസാര-ആവശ്യത്തിന്
ഉപ്പ്-ഒരു നുള്ള്
മഞ്ഞൾപൊടി-ഒരു നുള്ള്
ഏലക്കാപ്പൊടി–1/4 tsp
എണ്ണ-ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
മൈദാ,അരിപൊടി ,ദോശമാവ്,പഞ്ചസാര ,ഉപ്പ്,മഞ്ഞൾപൊടി ,ഏലക്കാപ്പൊടി എന്നിവ യോജിപ്പിക്കുക .ഇതിലേക്ക് ഒരു കപ്പ് ചെറുചൂടുവെള്ളം ചേർത്ത് കട്ടയില്ലാതെ മാവ് റെഡി ആക്കുക.ഇത് മൂന്ന് മണിക്കൂർ മാറ്റി വയ്ക്കുക . മൂന്ന് മണിക്കൂർ കഴിഞ്ഞു മാവ് ഒന്നുടെ ഇളക്കുക.നേന്ത്രപ്പഴം ഓരോന്നും നീളത്തിൽ മൂന്നായി മുറിച്ചു മാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക.പഴംപൊരി റെഡി.