മൂന്നാറിലെയും ദേവികുളത്തെയും ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ മൂന്നാറിലെത്തും

Loading...

മൂന്നാര്‍:  മൂന്നാര്‍, ദേവികുളം എന്നീ പഞ്ചായത്തുകളിലെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ അടുത്തദിവസം മൂന്നാറിലെത്തും.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ മൂന്നാര്‍ പഞ്ചായത്ത് 4465 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 2280 അപേക്ഷകള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

2185 അപേക്ഷകള്‍ നാളിതുവരെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ഓഗസ്റ്റ് 1 മുതല്‍ ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ട നടപടികള്‍ ആരംഭിക്കുന്ന മുറയ്ക്ക് കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ സൈറ്റില്‍ ഉല്‍ക്കൊള്ളിപ്പിക്കാന്‍ കഴിയുമെന്ന് സെക്രട്ടറി അജിത്ത് കുമാറും പ്രസിഡന്റ് ആര്‍ കറുപ്പസ്വാമിയും പറഞ്ഞു.

മൂന്നാറിലെ അപേക്ഷകര്‍ക്ക് ഭൂമി നല്‍കുന്നതിന് നിലവില്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. മൂന്നാര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഭൂമിയില്ല.

റവന്യു ഭൂമിയും ലഭ്യമല്ല. ഇത്തരം സാഹചര്യത്തില്‍ അപേക്ഷകര്‍ക്ക് ഭൂമി നല്‍കുന്നത് അപ്രായോഗികമാണ്. അപേഷകരുടെ എണ്ണം ഏറ്റവും കൂടുതലുള്ള പഞ്ചായത്താണ് മൂന്നാര്‍.

ദേവികുളം പഞ്ചായത്തിന്റെ കീഴില്‍ റവന്യു ഭൂമികള്‍ ധാരാളമുള്ളതിനാല്‍ അവിടുത്തെ അപേക്ഷകര്‍ക്ക് ഭൂമി നല്‍കുവാന്‍ കഴിയും.

എന്നാല്‍ അത്തരം സാഹചര്യമല്ല മൂന്നാറിലുള്ളത്. പ്രശ്‌നങ്ങള്‍ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് അദ്ദേഹം അടുത്ത ദിവസം മൂന്നാറിലെത്തുന്നത്

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം