ബുധനാഴ്ച ദിലീപ് പുറത്തിറങ്ങുമോ ? കോടതി വിധി കാതോര്‍ത്ത് ആരാധകര്‍

Loading...

കൊച്ചി: ബുധനാഴ്ച ദിലീപ് പുറത്തിറങ്ങുമോ ? കോടതി വിധി കാതോര്‍ത്ത് ആരാധകര്‍ . നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് വീണ്ടും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. ഈ മാസം ആറാം തീയതി അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. രാവിലെ 7 മണി മുതല്‍ 11 മണി വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ദിലീപിന്റെ ഹര്‍ജി ഇന്ന് തന്നെ കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് വീണ്ടും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. ഈ മാസം ആറാം തീയതി അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. രാവിലെ 7 മണി മുതല്‍ 11 മണി വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ദിലീപിന്റെ ഹര്‍ജി ഇന്ന് തന്നെ കോടതി പരിഗണിക്കും.

അതേസമയം പള്‍സര്‍ സുനി കാവ്യാ മാധവന്റെ കാക്കനാടുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിന് തെളിവ് ലഭിച്ചു. സുനി എത്തിയതിന് ലക്ഷ്യയിലെ ജീവനക്കാരന്‍ സാക്ഷിയാണ്. പൊലീസ് ലക്ഷ്യയിലെ ജീവനക്കാരന്റെ മൊഴിയെടുത്തു. കീഴടങ്ങുന്നതിന്റെ തലേദിവസമാണ് സുനി ലക്ഷ്യയില്‍ എത്തിയത്. ലക്ഷ്യയുടെ വിസിറ്റിംഗ് കാര്‍ഡും സുനിയുടെ കൈയില്‍ നിന്ന് കിട്ടി. സുനി എത്തുമ്പോള്‍ കാവ്യ ലക്ഷ്യയില്‍ ഉണ്ടായിരുന്നില്ല.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കിയെന്നാണ് സൂചന. മൂന്ന് ദിവസത്തിനകം കാവ്യ ചോദ്യം ചെയ്യലിന് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ചോദ്യം ചെയ്യാന്‍ വിളിക്കുന്ന ദിവസം തന്നെ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും കേസില്‍ പ്രതിയാകും. അപ്പുണ്ണിയേയും ഉടന്‍ അറസ്റ്റ് ചെയ്യാനാണ് സാധ്യത. അതിനിടെ ഓണം കഴിഞ്ഞ ശേഷം കാവ്യയേയും അപ്പുണ്ണിയേയും ചോദ്യം ചെയ്താല്‍ മതിയെന്ന അഭിപ്രായവും അന്വേഷണ സംഘത്തിലുണ്ട്.

കേസിലെ മാഡം കാവ്യയാണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പള്‍സറിന്റെ വെളിപ്പെടുത്തലിന് പുറമെ പൊലീസ് അന്വേഷണത്തില്‍ വ്യക്തമായ കാര്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ഒരു സ്ത്രീയുടെ സാന്നിധ്യമുണ്ടെന്ന് പൊലീസ് സ്ഥിരീകരിക്കുകയാണ്. ഇതാണ് കാവ്യയിലേക്ക് അന്വേഷണം നീളാന്‍ കാരണം. എന്നാല്‍ കാവ്യ ഗൂഢാലോചനയില്‍ പങ്കെടുത്തില്ല. ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരം പള്‍സറിനെ സഹായിക്കുകയായിരുന്നു. പൊലീസ് പള്‍സറിനെ പിടികൂടാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇത്. ഈ സാഹചര്യമാണ് കാവ്യയെ കേസില്‍ കുടുക്കുന്നത്. കാവ്യയ്‌ക്കെതിരായ തെളിവുകള്‍ പൊലീസ് അന്തിമ വിശകലനത്തിന് വിധേയമാക്കുകയാണ്.

സംശയം തോന്നിയ ആദ്യം മുതല്‍ തന്നെ കാവ്യയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷിച്ചിരുന്നു. കാവ്യയുടെ ഡ്രൈവറായി സുനി പോയിരുന്നു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഈ അന്വേഷണത്തിലാണ് വ്യക്തമായത്. കൂടാതെ സുനി കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിന്റെ തെളിവും പൊലീസിന് ലഭിച്ചിരുന്നു. ഇതെല്ലാം കാവ്യ ആദ്യ ചോദ്യം ചെയ്യലില്‍ നിരസിക്കാന്‍ ശ്രമിച്ച കാര്യങ്ങളാണ്. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ക്ക് മുമ്പില്‍ നടി പതറിപോയിരുന്നു. ഇതോടെയാണ് ദിലീപിനെതിരെ നിര്‍ണ്ണായക മൊഴികള്‍ പൊലീസിന് കാവ്യയില്‍ നിന്ന് ലഭിച്ചത്. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് പള്‍സര്‍ കാവ്യയാണ് മാഡമെന്ന് തുറന്നു പറഞ്ഞത്.

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കാവ്യ നിയമോപദേശം തേടിയതായി റിപ്പോര്‍ട്ടുണ്ട്. അതിനിടെ സുനിയുടെ വെളിപ്പെടുത്തല്‍ കേട്ട് കാവ്യ കുഴഞ്ഞു വീണതായി റിപ്പോര്‍ട്ടുണ്ട്. ഉടന്‍ തന്നെ ഡോക്ടറെ വിളിച്ചു വരുത്തി ചികിത്സ തേടി. അറസ്റ്റ് ഭയന്ന് കാവ്യയും അമ്മയും വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതായും പൊലീസ് സംശയിക്കുന്നു. ഇത്തരത്തില്‍ കള്ളക്കളികള്‍ക്ക് മുതിരരുതെന്ന സൂചന പൊലീസ് കാവ്യയ്ക്ക് നല്‍കിയിട്ടുണ്ട്. വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. കേസില്‍ കാവ്യ പ്രതിയാകും. എന്നാല്‍ ഗൂഢാലോചനക്കുറ്റം ചുമത്താതെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനും വിട്ടയ്ക്കാനുമാണ് തീരുമാനം. കാവ്യ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ റിമാന്‍ഡ് ചെയ്യാനും നീക്കമുണ്ട്.പരിഗണിക്കും.

അതേസമയം പള്‍സര്‍ സുനി കാവ്യാ മാധവന്റെ കാക്കനാടുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിന് തെളിവ് ലഭിച്ചു. സുനി എത്തിയതിന് ലക്ഷ്യയിലെ ജീവനക്കാരന്‍ സാക്ഷിയാണ്. പൊലീസ് ലക്ഷ്യയിലെ ജീവനക്കാരന്റെ മൊഴിയെടുത്തു. കീഴടങ്ങുന്നതിന്റെ തലേദിവസമാണ് സുനി ലക്ഷ്യയില്‍ എത്തിയത്. ലക്ഷ്യയുടെ വിസിറ്റിംഗ് കാര്‍ഡും സുനിയുടെ കൈയില്‍ നിന്ന് കിട്ടി. സുനി എത്തുമ്പോള്‍ കാവ്യ ലക്ഷ്യയില്‍ ഉണ്ടായിരുന്നില്ല.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കിയെന്നാണ് സൂചന. മൂന്ന് ദിവസത്തിനകം കാവ്യ ചോദ്യം ചെയ്യലിന് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ചോദ്യം ചെയ്യാന്‍ വിളിക്കുന്ന ദിവസം തന്നെ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും കേസില്‍ പ്രതിയാകും. അപ്പുണ്ണിയേയും ഉടന്‍ അറസ്റ്റ് ചെയ്യാനാണ് സാധ്യത. അതിനിടെ ഓണം കഴിഞ്ഞ ശേഷം കാവ്യയേയും അപ്പുണ്ണിയേയും ചോദ്യം ചെയ്താല്‍ മതിയെന്ന അഭിപ്രായവും അന്വേഷണ സംഘത്തിലുണ്ട്.

കേസിലെ മാഡം കാവ്യയാണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പള്‍സറിന്റെ വെളിപ്പെടുത്തലിന് പുറമെ പൊലീസ് അന്വേഷണത്തില്‍ വ്യക്തമായ കാര്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ഒരു സ്ത്രീയുടെ സാന്നിധ്യമുണ്ടെന്ന് പൊലീസ് സ്ഥിരീകരിക്കുകയാണ്. ഇതാണ് കാവ്യയിലേക്ക് അന്വേഷണം നീളാന്‍ കാരണം. എന്നാല്‍ കാവ്യ ഗൂഢാലോചനയില്‍ പങ്കെടുത്തില്ല. ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരം പള്‍സറിനെ സഹായിക്കുകയായിരുന്നു. പൊലീസ് പള്‍സറിനെ പിടികൂടാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇത്. ഈ സാഹചര്യമാണ് കാവ്യയെ കേസില്‍ കുടുക്കുന്നത്. കാവ്യയ്‌ക്കെതിരായ തെളിവുകള്‍ പൊലീസ് അന്തിമ വിശകലനത്തിന് വിധേയമാക്കുകയാണ്.

സംശയം തോന്നിയ ആദ്യം മുതല്‍ തന്നെ കാവ്യയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷിച്ചിരുന്നു. കാവ്യയുടെ ഡ്രൈവറായി സുനി പോയിരുന്നു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഈ അന്വേഷണത്തിലാണ് വ്യക്തമായത്. കൂടാതെ സുനി കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിന്റെ തെളിവും പൊലീസിന് ലഭിച്ചിരുന്നു. ഇതെല്ലാം കാവ്യ ആദ്യ ചോദ്യം ചെയ്യലില്‍ നിരസിക്കാന്‍ ശ്രമിച്ച കാര്യങ്ങളാണ്. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ക്ക് മുമ്പില്‍ നടി പതറിപോയിരുന്നു. ഇതോടെയാണ് ദിലീപിനെതിരെ നിര്‍ണ്ണായക മൊഴികള്‍ പൊലീസിന് കാവ്യയില്‍ നിന്ന് ലഭിച്ചത്. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് പള്‍സര്‍ കാവ്യയാണ് മാഡമെന്ന് തുറന്നു പറഞ്ഞത്.

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കാവ്യ നിയമോപദേശം തേടിയതായി റിപ്പോര്‍ട്ടുണ്ട്. അതിനിടെ സുനിയുടെ വെളിപ്പെടുത്തല്‍ കേട്ട് കാവ്യ കുഴഞ്ഞു വീണതായി റിപ്പോര്‍ട്ടുണ്ട്. ഉടന്‍ തന്നെ ഡോക്ടറെ വിളിച്ചു വരുത്തി ചികിത്സ തേടി. അറസ്റ്റ് ഭയന്ന് കാവ്യയും അമ്മയും വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതായും പൊലീസ് സംശയിക്കുന്നു. ഇത്തരത്തില്‍ കള്ളക്കളികള്‍ക്ക് മുതിരരുതെന്ന സൂചന പൊലീസ് കാവ്യയ്ക്ക് നല്‍കിയിട്ടുണ്ട്. വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. കേസില്‍ കാവ്യ പ്രതിയാകും. എന്നാല്‍ ഗൂഢാലോചനക്കുറ്റം ചുമത്താതെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനും വിട്ടയ്ക്കാനുമാണ് തീരുമാനം. കാവ്യ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ റിമാന്‍ഡ് ചെയ്യാനും നീക്കമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം