ജയരാജനെ ബിജെപിക്കാരനാക്കിയ പ്രചരണം സൈബര്‍ പോലീസ് മലപ്പുറത്തേക്ക്

Loading...

വടകര : സിപിഎം നേതാവ് പി ജയരാജന്‍ ബിജെപിയില്‍ ചേരുന്നതായുള്ള വാര്‍ത്തയുടെ ഉറവിടം തേടി കേരള പോലീസ് സൈബര്‍ ടീം മലപ്പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. ചില അക്കൗണ്ടുകളുടെ പൂര്‍ണവിവരം തേടി ഫേസ്ബുക്ക് ആസ്ഥാനമായ കാലിഫോര്‍ണിയയിലേക്ക് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി ഇ മെയില്‍ സന്ദേശം അയച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെയും മറുപടിയൊന്നും ലഭിച്ചിട്ടില്ലസംശയാസ്പദമായ സാഹചര്യത്തിലുള്ള ഹമീദ് കോട്ടക്കല്‍, അലി കൊണ്ടോട്ടി, അഖിലേഷ് നെയ്മര്‍ തുടങ്ങിയ ഐ.ഡികളുടെ പോസ്റ്റുകള്‍ക്ക് പിന്നാലെയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പച്ചപ്പട, നിലപാട് എന്നീ ഗ്രൂപ്പുകളാണ് വ്യാജവാര്‍ത്തക്ക് പിന്നിലെന്നായിരുന്നു പോലീസ് നേരത്തേ പറഞ്ഞത്. ഈ ഗ്രൂപ്പുകളുടെ ഡിലീറ്റ് ചെയ്ത പോസ്റ്റുകളടക്കം പരിശോധിക്കുന്നുണ്ട്. ഗ്രൂപ്പ് പൊലീസ് നിരീക്ഷണത്തിലാണ്.

പച്ചപ്പട, നിലപാട് തുടങ്ങിയ ഫേസ്‌ബുക്ക്, വാട്‌സാപ്പ് കൂട്ടായ്‌മകൾക്ക്‌ പിന്നിൽ പ്രവർത്തിക്കുന്നവരെയാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. വ്യാജവാർത്തയും ചിത്രവും ചേർത്ത പോസ്‌റ്റിന്റെ ഉറവിടം മലപ്പുറത്താണെന്ന വിവരം കണ്ണൂർ പൊലീസിന്‌ നേരത്തേ ലഭിച്ചിരുന്നു. പങ്ക് തെളിഞ്ഞാല്‍ അറസ്റ്റ് അടക്കമുള്ള നടപടിയുണ്ടാകും. ഹമീദ് കൊണ്ടോട്ടി എന്നയാളുടെ നിലപാട് എന്ന പേജിലൂടെയാണ് ആദ്യമായി പോസ്റ്റ് പുറത്തുവന്നത്.

ജയരാജൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കൊപ്പം നിൽക്കുന്ന ചിത്രം മോർഫ്‌ ചെയ്‌ത്‌ ഉണ്ടാക്കിയായിരുന്നു പ്രചരണം. ഈ പോസ്റ്റ് പച്ചപ്പട എന്ന ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു. വാര്‍ത്ത നേരത്തേ തന്നെ പി ജയരാജന്‍ തള്ളിയിരുന്നു. വ്യാജ പ്രചരണം എന്നായിരുന്നു പി ജയരാജന്റെ നിലപാട്. പൊലീസിന്റെ സൈബർ സെല്ലും പരമാവധി വിവരം ശേഖരിക്കുന്നുണ്ട്. നവമാധ്യമങ്ങളിൽ നുണ പ്രചാരണ​ം നടത്തുന്നവര്‍ക്കെതിരേ ഗുരുതര ക്രിമിനൽ കുറ്റങ്ങൾ ചുമത്താനാണ് പോലീസ് ആലോചിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം