Categories
Kozhikode

കോഴിക്കോട് ജില്ലയിൽ കോവിഡ് ടെസ്റ്റ് 20 ലക്ഷത്തിലേക്ക്

കോഴിക്കോട് : കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ വൻ മുന്നേറ്റം തീർത്തു കൊണ്ട് ജില്ലയിൽ കോവിഡ് ടെസ്റ്റുകൾ 20 ലക്ഷത്തിലേക്ക്.

ആകെ 19,98,182 ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. ഇതിൽ 19,95,084 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതിൽ 17,50,993 എണ്ണം നെഗറ്റീവ് ആണ്.

3,62,592 ആർ. ടി.പി. സി.ആർ, 7,37,851 ആന്റിജൻ, 27,105 ട്രൂനാറ്റ് ടെസ്റ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കോവിഡ് വ്യാപനം ചെറുത്തു നിർത്താൻ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ജില്ലയിലാകെ കോവിഡിന്റെ തുടക്കം മുതലേ ടെസ്റ്റുകൾ വ്യാപിപ്പിച്ചിരുന്നു.

ടെസ്റ്റ് നടത്തി പോസിറ്റാവുന്നവരെ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കുകയും സമ്പർക്കത്തിലുള്ളവരെ കണ്ടെത്തി ക്വാറന്റീനിലാക്കുകയും ചെയ്ത് രോഗവ്യാപന സാദ്ധ്യത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടം ടി.ടി. ക്യു ടി പദ്ധതി ആസൂത്രണം ചെയ്തത്.

രോഗലക്ഷണമുള്ളവരെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിലൂടെ രോഗം തീവ്രമാകാതിരിക്കാനും ഇതിലൂടെ സാധിച്ചു.

സർക്കാർ മേഖലയിൽ മാത്രം ദിവസം പതിനായിരം ടെസ്റ്റുകൾ നടത്താനാണ് തുടക്കം മുതലേ നിർദ്ദേശിച്ചിരുന്നത്.

ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ മാസ് ടെസ്റ്റ് കാമ്പെയിനുകളും സംഘടിപ്പിക്കുകയുണ്ടായി. മാസ്സ് ടെസ്റ്റിങ് ക്യാമ്പിന് പുറമെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ മൊബൈല്‍ ടീമുകൾ ടെസ്റ്റിങ് നടത്തിയിരുന്നു.

ചന്തകള്‍, പൊതുസ്ഥലങ്ങള്‍, ഡ്രൈവേഴ്സ് ഹബ്, ബസ് സ്റ്റാന്‍ഡ്, ഹര്‍ബര്‍, മാളുകള്‍, അന്യസംസ്ഥാനക്കാരുടെ ക്യാമ്പുകള്‍ എന്നിവിടങ്ങളിലാണ് മൊബൈല്‍ ടീം ടെസ്റ്റിങ് നടത്തിയത്.

ജില്ലയിൽ വെള്ളിയാഴ്ച മാത്രം (14-05-2021) 11,560 സാമ്പിളുകളാണ് പരിശോധനക്കയച്ചത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: covid test in Kozhikode district to 20 lakh

NEWS ROUND UP