കൊറോണ വൈറസ്‌ ; കേരളം പൂര്‍ണ്ണ സജ്ജമാണ്, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

Loading...

കൊറോണ വൈറസ്‌ ബാധയുടെ അടിയന്തര സാഹചര്യം നേരിടാൻ റാപ്പിഡ്‌ റെസ്‌പോൺസ്‌ ടീമിനെ തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്ന്‌   മന്ത്രി കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചൈനയിൽ പഠിക്കാനും ടൂറിനും  പോയവരാണ്‌ നിരീക്ഷണത്തിലുള്ളവരിൽ ഭൂരിഭാഗവും. ഇതിൽ ഏഴുപേർക്ക്‌ രോഗലക്ഷണങ്ങൾ കണ്ടെത്തി.

പുണെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജിയിൽ  അയച്ച രക്തസാമ്പിളിൽ അഞ്ചുപേരുടേത്‌ നെഗറ്റീവ്‌ ആണെന്ന്‌ റിപ്പോർട്ട്‌ വന്നു. അഞ്ചിൽ രണ്ടുപേർക്ക്‌ എച്ച്‌ വൺ എൻ വൺ ഉണ്ട്‌.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആരോഗ്യ ഡയറക്ടറേറ്റിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.  മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ വാർഡ്‌ സജ്ജമാണ്‌. എല്ലാ ജില്ലയിലും രണ്ട്‌ ആശുപത്രികളിൽ വീതം ഐസൊലേഷൻ വാർഡ്‌ സജ്ജമാക്കും.

ചൈനയിൽനിന്നെത്തുന്നവർ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ മുന്നിൽ റിപ്പോർട്ട്‌ ചെയ്യണം. 28 ദിവസമായിരിക്കും നിരീക്ഷണം. പുറത്തുനിന്നെത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള സംവിധാനം കൊച്ചി വിമാനത്താവളത്തിലുണ്ട്‌.

കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണം. നിപയുടെ അനുഭവം മുന്നിലുണ്ട്‌. നാം ഒറ്റക്കെട്ടായി നേരിടുമെന്നും മന്ത്രി പറഞ്ഞു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം