കൊറോണ ; മുഹമ്മദ് മുഹസിന്‍ എംഎല്‍എയുടെ ഭാര്യ ഇറ്റലിയില്‍ കുടുങ്ങി.

Loading...

തിരുവനന്തപുരം : ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളില്‍ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സീന്റെ ഭാര്യയും. കിഴക്കന്‍ ഇറ്റലിയിലെ കാമറിനോ സര്‍വകലാശാലയില്‍ ഗവേഷകയാണ് മുഹ്‌സീന്റെ ഭാര്യ ഷഫഖ് കാസിം. ബുധനാഴ്ച മുതല്‍ ഇറ്റലിയില്‍ യാത്രാവിലക്ക് നിലവില്‍ വന്നത് തിരിച്ചു വരാനുള്ള സാധ്യത തടസപ്പെടുത്തി.

കോവിഡ് 19 ലോകം മുഴുവനും വ്യാപിച്ചതിനെ തുടര്‍ന്ന് പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ സംസാരിക്കവേയാണ് മുഹമ്മദ് മുഹസിന്‍റെ ഭാര്യ ഇറ്റലിയില്‍ കുടുങ്ങിയതും ചര്‍ച്ചയായത്.

കാമറിനോയിലെ ഒറ്റമുറിയില്‍ അവരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. അവരിപ്പോള്‍ വീഡിയോ കോളിലൂടെയാണ് സംസാരിക്കുന്നത്. മുഹ്‌സീന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ കാര്യം അറിയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരും നിസഹായ അവസ്ഥയിലാണ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അവിടെ നിന്ന് രോഗബാധയില്ലെന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടാതെ ഇറ്റലിയില്‍ കഴിയുന്നവര്‍ക്ക് ഇന്ത്യയിലെത്താനാവില്ല. റോമിലെ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല.

മുറിയില്‍ പുറത്തിറങ്ങാനാവാത്തതിനാല്‍ അവര്‍ക്ക് റോമിലെ വിമാനത്താവളത്തില്‍ എത്താനാവുന്നില്ല. അവിടെനിന്ന് അഞ്ചു മണിക്കൂര്‍ സഞ്ചരിച്ചാലെ വിമാനത്താവളത്തില്‍ എത്താന്‍ സാധിക്കൂ. മൂന്ന് ബസ് മാറി കയറേണ്ടതുണ്ട്.

രോഗം പടര്‍ന്നുപിടിച്ച പ്രദേശങ്ങളിലൂടെവേണം സഞ്ചരിക്കാന്‍ എന്നതാണ് ഏറെ ആശയക്കുഴപ്പത്തിലാക്കുന്നത്. അതേസമയം, ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കേരളത്തിലെത്തിക്കുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നിസ്സഹായവസ്ഥയിലാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം