കൊറോണ : ചൈനയിൽ മരണം 811 ആയി

Loading...

ബെയ്​ജിങ് ​: കൊറോണ വൈറസ്​ ബാധമൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 811 ആയി. ശനിയാഴ്​ച അർധരാത്രി വരെ 89 പേരാണ്​ ചൈനയിൽ കൊറോണ ബാധിച്ച്​ മരിച്ചത്​. ഇതിൽ 81 പേരും കൊറോണ വലിയ രീതിയിൽ പടർന്നു പിടിച്ച ഹൂബി പ്രവശ്യയിലുള്ളവരാണ്​.

കൊറോണബാധിച്ച്​ ചൈനയിൽ രണ്ട്​ വിദേശപൗരൻമാരും ഇന്നലെ മരിച്ചിട്ടുണ്ട്​. അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്​ മരിച്ചത്​. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​ വിട്ടിട്ടില്ല.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതുവരെ 37,198 പേർക്ക്​ ചൈനയിൽ കൊറോണ ബാധിച്ചുവെന്നാണ്​ കണക്കാക്കുന്നത്​. 2002-03ൽ സാർസ്​ ബാധിച്ച്​ മരിച്ച ആളുകളെക്കാൾ കൂടുതലാണ്​ ചൈനയിലെ കൊറോണ മരണങ്ങൾ.

കൊറോണ വൈറസ്​ ചൈനയിൽ അനുദിനം ശക്​തമാകുന്നതിനിടെ വിവിധ രാജ്യങ്ങൾ പൗരൻമാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്​. വുഹാനിൽ നിന്ന്​ പൗരൻമാരെ എത്തിക്കാൻ സിംഗപ്പൂർ ഇന്ന്​ രണ്ടാമത്തെ വിമാനം അയക്കുമെന്ന്​ അറിയിച്ചിട്ടുണ്ട്​.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം