മുഖ്യമന്ത്രിയെ ഫെയ്‌സ്ബുക്കിലൂടെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിലായി

Loading...

 

ചങ്ങനാശ്ശേരി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്‌സ്ബുക്കിലൂടെ അസഭ്യം പറഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആര്‍.മഹേഷ് പൈ ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ വിദേശ പര്യടനവുമായി ബന്ധപ്പെട്ടു വന്ന പോസ്റ്റിനു കീഴിലാണ് ഇയാള്‍ മോശമായി പ്രതികരിച്ചത് .

ഇതിനെതിരെ സമൂഹികമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ മഹേഷ് പൈ പ്രതികരണം പിന്‍വലിച്ചെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചു . സിപിഎം ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ കൗണ്‍സിലറുമായ ടിപി അജികുമാര്‍ ഇതിനിടെ യുവാവിനെതിരെ പൊലീസിന് പരാതി നല്‍കിയിരുന്നു . തുടര്‍ന്ന് ഡിവൈഎസ്പിയുടെ നിര്‍ദ്ദേശ പ്രകാരം മഹേഷ് പൈയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം