കാത്തിരിപ്പുകള്‍ക്ക് വിരാമം ; റണ്‍വീര്‍ – ആലിയ വിവാഹം ഉടന്‍

Loading...

ബോളിവുഡ് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രണ്‍ബീ കപൂറും ആലിയ ഭട്ടുമായുള്ള വിവാഹത്തിന്. രണ്ടു വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണ്.

വിവാഹത്തെ കുറിച്ച്‌ പല വാര്‍ത്തകളും വന്നിരുന്നെങ്കിലും ഈ വര്‍ഷം ഡിസംബറില്‍ ഇരുവരും വിവാഹിതരാകും എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഓപ്പണ്‍ മാഗസിനില്‍ രാജീവ് മസന്ദ് ആണ് ഇക്കാര്യം പറയുന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

ഇരുവരും ആദ്യമായി ഒന്നിച്ച്‌ അഭിനയിക്കുന്ന അയാന്‍ മുഖര്‍ജിയുടെ ബ്രഹ്മാസ്ത്ര എന്ന ചിത്രം ഡിസംബര്‍ നാലിന് തിയേറ്ററുകളിലെത്തും. ഇതിന് ശേഷമായിരിക്കും വിവാഹം.

രണ്‍ബീറിന്റേയും ആലിയയുടേയും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു എന്നാണ് വിവരം. കുടുംബാംഗങ്ങളെ വിവാഹ തിയതിയും അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം