പറളിയില്‍ എ.ടി.എം. കുത്തിത്തുറന്ന് മോഷണശ്രമം

Loading...

പാലക്കാട്: പറളി-ഒറ്റപ്പാലം റോഡിലെ എസ്.ബി.ഐ.യുടെ എ.ടി.എം. കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയതായി പരാതി . മെഷീന്റെ ആവരണം തകര്‍ത്ത നിലയിലാണ്. ശനിയാഴ്ച രാത്രിയോടെയാകാം മോഷണ ശ്രമം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം .

തുക നഷ്ടമായിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു . സുരക്ഷാജീവനക്കാരനില്ലാത്ത എ.ടി.എം. കൗണ്ടറിലാണ് മോഷണം നടന്നത് .

വിരലടയാളവിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂയെന്ന് പോലീസ് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം