എട്ടു വര്‍ഷത്തിന് ശേഷം സാനിയ മിർസയ്ക്ക് പിറന്നു ഒരു ആണ്‍ കുഞ്ഞ് ; ഈ സന്തോഷ വാർത്തക്കൊപ്പം ഒരു സര്‍പ്രൈസ്സുമുണ്ട്

Loading...

എട്ടു വര്‍ഷത്തിന് ശേഷം സാനിയ മിർസയ്ക്ക് പിറന്നു ഒരു ആണ്‍ കുഞ്ഞ്. ഈ സന്തോഷ വാർത്തക്കൊപ്പം ഒരു സര്‍പ്രൈസ്സുമുണ്ട് . ടെന്നീസ് താരം സാനിയ മിർസയ്ക്കും ക്രിക്കറ്റർ ഷോയബ് മാലിക്കിനും ആൺകുഞ്ഞ്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഷോയബ് തന്നെയാണ് ഈ സന്തോഷവാർത്ത പങ്ക് വച്ചിരിക്കുന്നത്.

മിർസാ മാലിക് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ആൺകുഞ്ഞാണ് ജനിക്കുന്നതെങ്കിൽ കുഞ്ഞിന് ഈ പേര് നൽകുമെന്ന് ഷോയബ് മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു.

”ആൺകുഞ്ഞുണ്ടായതിൽ വളരെയധികം സന്തോഷിക്കുന്നു. എപ്പോഴത്തെയും പോലെ എന്റെ ശക്തയായ പെൺകുട്ടി എനിക്കൊപ്പമുണ്ട്. പ്രാർത്ഥനകൾക്കും ആശംസകൾക്കും വളരെയധികം നന്ദി”. ഷോയബ് ട്വിറ്ററിൽ  കുറിച്ചു.

ഫിലിം മേക്കർ ഫറാ ഖാൻ തുടങ്ങി പ്രമുഖരാണ് ഷോയബ് മാലിക്കിനും സാനിയയ്ക്കും ആശംസകൾ അർപ്പിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആ​ഗസ്റ്റ് പന്ത്രണ്ടിനായിരുന്നു ഇവരുടെ എട്ടാം വിവാഹ വാർഷികം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം