Categories
ദേശീയം

യു പി നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎംഐഎം 100 സീറ്റുകളിലേക്ക് മത്സരിക്കും ; അസദുദ്ദീൻ ഒവൈസ്

ലക്നൌ:  വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാ‍ർട്ടി ആൾ ഇന്ത്യാ മജ്ലിസ് ഇത്തിഹാദുൽ മുസ്ലീമിൻ (എഐഎംഐഎം) 100 സീറ്റുകളിലേക്ക് മത്സരിക്കുമെന്ന് അസദുദ്ദീൻ ഒവൈസി.

 

ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടി സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞുവെന്നും ഒവൈസി പറഞ്ഞു.

ഓം പ്രകാശ് രാജ്ഭറുടെ ഭാഗീദരി സങ്കൽപ്പ് മോർച്ചയുമായി തന്റെ പാർട്ടി സംഖ്യത്തിലാണെന്നും മറ്റ് പാർട്ടികളുമായൊന്നും സംഖ്യ ചർച്ചകൾ നടന്നിട്ടില്ലെന്നും  ഒവൈസി കൂട്ടിച്ചേർത്തു.

മായാവതിയുടെ ബഹുജൻ സമാജ്‍വാദി പാർട്ടിയുമായി ഒവൈസിയുടെ എഐഎംഐഎം പാർട്ടി സംഖ്യം ചേരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ ഇതിനെ തള്ളി കഴിഞ്ഞ ദിവസം മായാവതിയും രം​ഗത്തെത്തിയിരുന്നു.

യുപിയിലും ഉത്തരാഖണ്ഡിലും ബിഎസ്പി ഒരുപാർട്ടിയുമായും സംഖ്യം ചേരുന്നില്ലെന്നും പഞ്ചാബിൽ ശിരോമണി അകാലിദളുമായി മാത്രമാണ് പാർട്ടിക്ക് സംഖ്യമുള്ളതെന്നും അവർ വ്യക്തമാക്കിയിരുന്നു.

രാജ്യംഉറ്റുനോക്കുന്നതെരഞ്ഞെടുപ്പുകളിലൊന്നായിരിക്കും ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്. 403 മണ്ഡലങ്ങളാണ് യുപിയിലുളളത്.

നിലവിലെ ഭരണപക്ഷമായ ബിജെപി, കോൺ​ഗ്രസ്, ബിഎസ്പി, അഖിലേഷ് യാദവ് നയിക്കുന്ന എസ്പി എന്നിവയാണ് യുപിയിലെ പ്രധാനകക്ഷികൾ.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: AIMIM will contest 100 seats in UP Assembly elections; Azaduddin Owais

NEWS ROUND UP