ഒരു യാത്ര പോവാം വെള്ളരിമലയിലേക്ക്

ഒരു യാത്ര പോവാം വെള്ളരിമലയിലേക്ക്
Oct 22, 2021 04:29 PM | By Anjana Shaji

ഞ്ചാരികളുടെ പ്രിയയിടമാണ് വെള്ളരിമല. കേരളത്തിൽ ഏറ്റവും മികച്ച ട്രെക്കിങ് നടത്താൻ കഴിയുന്ന സ്ഥലമാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിർത്തിയിലായാണ് വെള്ളരിമല, വാവുൽ മല എന്നിവ നിലകൊള്ളുന്നത്. സമുദ്രനിരപ്പിൽ നിന്നും 2339 മീറ്റർ മുകളിലായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടത്തിലെ അതിമനോഹരമായൊരു ഇടമാണ് വാവുൽ മല.


വെള്ളരിമല ട്രെക്കിങ്

ഒരിക്കലെങ്കിലും ട്രെക്ക് ചെയ്തിരിക്കേണ്ട ഇന്ത്യയിലെ മലനിരകളിൽ ഒന്നാണ് വെള്ളരിമല. പശ്ചിമഘട്ടത്തിന്റെ ഭാഗമായി നിലകൊള്ളുന്ന ഈ മലനിരകളിൽ കൂടുതലും വനങ്ങൾ മേപ്പാടി വനമേഖലയിലും ചില ഭാഗങ്ങൾ താമരശ്ശേരി ഭാഗത്തും വരുന്നു. ഇരുവഴിഞ്ഞി പുഴ ഉത്ഭവിക്കുന്നത് ഈ മലനിരകളിലാണ്.

സഹ്യാദ്രിയോട് അടുത്ത് കിടക്കുന്ന മുത്തപ്പന്‍പുഴ ഗ്രാമത്തില്‍ നിന്നുമാണ് വെള്ളരിമലയിലേക്കുള്ള ട്രെക്കിങ് ആരംഭിക്കുന്നത്. സാധാരണ ഇവിടേക്ക് വരുന്നവർ രണ്ട് മൂന്നു ദിവസത്തെ യാത്ര കണക്കാക്കിയാണ് എത്തിച്ചേരുന്നത്. കാരണം വെള്ളരിമലയും വാവുല്‍ മലയും മസ്തകപ്പാറയുമൊക്കെ കീഴടക്കണമെങ്കില്‍ രണ്ട് ദിവസം കുറഞ്ഞത് വേണം.


ഇരുവഞ്ഞിപ്പുഴ ഉത്ഭവിക്കുന്ന മലനിരകളിലേക്കാണ് ഇവിടുത്തെ ട്രെക്കിങ്. കാണാനും ആസ്വദിക്കാനും അനുഭവിക്കാനും നിരവധി ഘടകങ്ങള്‍ ഈ ട്രക്കിങ്ങിനിടയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. മുത്തപ്പന്‍പുഴ അല്ലെങ്കില്‍ ആനക്കാംപൊയില്‍ നിന്നും ആവശ്യത്തിന് വേണ്ട വെള്ളവും ഭക്ഷണവും കരുതണം. പിന്നീടങ്ങോട് ജനവാസമില്ല. വെറും കാട് മാത്രമാണ്.

വെള്ളരിമലയിലേക്കാണ് മിക്കവരും ട്രക്കിങ് ആരംഭിക്കാറ്. അതിനടുത്താണ് തലയുയര്‍ത്തി നില്‍ക്കുന്ന വാവുല്‍ മല. കോടമഞ്ഞു പൊതിഞ്ഞ നിരവധി പര്‍വതനിരകളും ഗൂഡവനവും വന്യമൃഗങ്ങളുടെ സാന്നിധ്യവും സാഹസിക യാത്രികരെ കൂടുതല്‍ ആവേശത്തിലാക്കും.

വെള്ളരിമലയേക്കാള്‍ ഉയരമുള്ള മലയാണ് വാവുൽ മല. വനസൗന്ദര്യവും തണുപ്പും ആസ്വദിച്ച് കാട്ടരുവികളോട് കിന്നാരം പറഞ്ഞ് പോകുന്ന യാത്ര ഒന്ന് സങ്കൽപ്പിച്ചു നോക്കു. വനത്തിന്റെ തണുപ്പും സുഗന്ധവും ആസ്വദിച്ച് വാവുല്‍മല ട്രക്കിങ് പൂര്‍ത്തിയാക്കി താഴേയ്ക്കിറങ്ങാം. അതല്ലെങ്കില്‍ താമസത്തിന് ചില സ്വകാര്യ റിസോര്‍ട്ടുകളും പുതുതായി ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെക്കുറിച്ച് കൂടുതല്‍ അറിവില്ലാത്തവരാണ് പോകുന്നതെങ്കില്‍ ഗൈഡിനെ കൂട്ടുന്നത് നന്നായിരിക്കും.


എങ്ങനെ എത്തിച്ചേരാം

മുത്തപ്പൻപുഴയിൽ നിന്ന് 13 കിലോമീറ്ററും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 63 കിലോമീറ്ററും തിരുവമ്പാടിയിൽ നിന്ന് 33 കിലോമീറ്ററും സഞ്ചരിച്ചാൽ വെള്ളരിമലയിലെത്താം.

സന്ദർശിക്കാൻ മികച്ച സമയം

വെള്ളരിമല സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഡിസംബർ - ഏപ്രിൽ ആണ്.

Let's take a trip to Vellarimala

Next TV

Related Stories
പട്ടുപോലെ മിനുത്ത മണല്‍ത്തരികള്‍... സ്ഫടികം പോലെ തെളിമയേറിയ ജലം, ടൈറ്റാനിക് നായകന്‍ ലോകത്തിനു മുന്നിലെത്തിച്ച സുന്ദരയിടം; വിസ്മയതീരം തുറക്കുന്നു

Nov 25, 2021 09:25 PM

പട്ടുപോലെ മിനുത്ത മണല്‍ത്തരികള്‍... സ്ഫടികം പോലെ തെളിമയേറിയ ജലം, ടൈറ്റാനിക് നായകന്‍ ലോകത്തിനു മുന്നിലെത്തിച്ച സുന്ദരയിടം; വിസ്മയതീരം തുറക്കുന്നു

ആരും കൊതിക്കുന്ന സുന്ദരിയാണ് തായ്‌ലൻഡിലെ മായ ബീച്ച്. ടൈറ്റാനിക് നായകന്‍ ലിയോനാർഡോ ഡികാപ്രിയോയുടെ 'ദി ബീച്ച്' എന്ന ചിത്രത്തിലൂടെയാണ് ഇവിടം...

Read More >>
മഞ്ഞ് മൂടിയ താഴ്‌വരയിലെ അതിമനോഹര ഗ്രാമം…ഹിമാലയത്തിന്റെ മടിത്തട്ടിലൂടെ ഒരു യാത്ര

Nov 25, 2021 08:19 PM

മഞ്ഞ് മൂടിയ താഴ്‌വരയിലെ അതിമനോഹര ഗ്രാമം…ഹിമാലയത്തിന്റെ മടിത്തട്ടിലൂടെ ഒരു യാത്ര

ഹിമാലയത്തിന്റെ മടിത്തട്ടിലൂടെയുള്ള യാത്ര മിക്കയാത്ര പ്രേമികളുടെയും സ്വപ്നമാണ്. മഞ്ഞ് വീണ താഴ്വരയിൽ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് കുറച്ച്...

Read More >>
വിനോദസഞ്ചാരികള്‍ക്ക് ഇനി സൈക്കിളില്‍ ഉല്ലാസയാത്ര നടത്തി മൂന്നാറിന്റെ സൗന്ദര്യം ആസ്വാദിക്കാം

Nov 23, 2021 12:03 PM

വിനോദസഞ്ചാരികള്‍ക്ക് ഇനി സൈക്കിളില്‍ ഉല്ലാസയാത്ര നടത്തി മൂന്നാറിന്റെ സൗന്ദര്യം ആസ്വാദിക്കാം

വിനോദസഞ്ചാരികള്‍ക്ക് ഇനി സൈക്കിളില്‍ ഉല്ലാസയാത്ര നടത്തി മൂന്നാറിന്റെ സൗന്ദര്യം...

Read More >>
അഹമമ്ദാബാദും പോണ്ടിച്ചേരിയും കാണേണ്ടിടം തന്നെ

Nov 22, 2021 02:59 PM

അഹമമ്ദാബാദും പോണ്ടിച്ചേരിയും കാണേണ്ടിടം തന്നെ

ആളുകളു‌ടെ യാത്രാ ലിസ്റ്റില്‍ പൊതുവേ ഇ‌ടം പി‌ടിക്കാത്ത സ്ഥലങ്ങളില്‍ ഒന്നായാണ് അഹമമ്ദാബാദിനെ കണക്കാക്കുന്നത്. ഇന്ത്യയിലെ പൈതൃകത്തിന്റെ...

Read More >>
മരുഭൂമിയിലെ നിഗൂഢ സ്ഥലങ്ങളിലേക്ക് ...

Nov 21, 2021 03:29 PM

മരുഭൂമിയിലെ നിഗൂഢ സ്ഥലങ്ങളിലേക്ക് ...

മരുഭൂമികളുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന ഏറ്റവും മികച്ചതും അവിശ്വസനീയവുമായ ചില നിഗൂഢ സ്ഥലങ്ങൾ...

Read More >>
കര്‍താപൂര്‍ ഇടനാഴി തീര്‍ത്ഥാടന കേന്ദ്രം തുറന്നു

Nov 20, 2021 06:16 PM

കര്‍താപൂര്‍ ഇടനാഴി തീര്‍ത്ഥാടന കേന്ദ്രം തുറന്നു

കര്‍താപൂര്‍ പ്രത്യേകതകള്‍ സിക്ക് മത സ്ഥാപകനായ ഗുഗു നാനാക്ക് ആദ്യ സിക്ക് സമൂഹത്തെ തയ്യാറാക്കിയെടുത്ത ഇടമാണ് പാക്കിസ്ഥാൻ പ‍ഞ്ചാബിലെ നാരോവാൽ...

Read More >>
Top Stories