സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം; സ്കൂളുകൾ പൂർണമായും അടച്ചിടില്ല

 സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം; സ്കൂളുകൾ പൂർണമായും അടച്ചിടില്ല
Advertisement
Jan 20, 2022 07:29 PM | By Anjana Shaji

തിരുവനന്തപുരം : സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകനയോഗം. രോഗവ്യാപനം കുതിച്ചുകയറുന്നുണ്ടെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകില്ല.

സ്കൂളുകൾ പൂർണമായും അടയ്ക്കില്ല. 10, 11, 12 ക്ലാസുകൾ ഓഫ്‍ലൈൻ ആയി തുടരും. അതേസമയം രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിലെ കോളേജുകളിൽ ഫൈനൽ ഇയർ ഒഴികെയുള്ള ക്ലാസുകൾ അടയ്ക്കാനാണ് തീരുമാനം.

വരുന്ന രണ്ട് ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും എന്നതാണ് മറ്റൊരു സുപ്രധാന തീരുമാനം. സമ്പൂർണ അടച്ചിടൽ എന്നോ ലോക്ക്ഡൗൺ എന്നോ വിശദീകരിക്കുന്നില്ല എങ്കിലും, പുറത്തിറങ്ങാൻ സാക്ഷ്യപത്രം വേണമെന്നതടക്കമുള്ള നിയന്ത്രണങ്ങൾ വരുന്ന രണ്ട് ഞായറാഴ്ചകളിൽ ഉണ്ടാകും.

അവശ്യകാര്യങ്ങൾക്കോ അവശ്യസർവീസുകൾക്കോ മാത്രമേ പുറത്തിറങ്ങാൻ അനുമതിയുണ്ടാകൂ. മാളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ തീരുമാനിക്കുന്നില്ല. പകരം ഈ സ്ഥാപനങ്ങൾ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് സംസ്ഥാനസർക്കാർ നിർദേശിക്കുന്നത്.

തീയറ്ററുകൾ അടക്കം സമ്പൂർണമായി അടച്ചുപൂട്ടില്ല. ഓരോരോ ജില്ലകളിലും രോഗികളുടെ എണ്ണത്തിന് അനുസരിച്ച് പല വിഭാഗങ്ങളായി തിരിച്ച് വികേന്ദ്രീകൃതമായിട്ടാകും നിയന്ത്രണങ്ങൾ വരിക. ഓരോ ഇടങ്ങളിലും രോഗബാധിതരുടെ എണ്ണത്തിനും ആശുപത്രിസൗകര്യങ്ങളും അനുസരിച്ച് എങ്ങനെയുള്ള നിയന്ത്രണങ്ങൾ വേണമെന്ന കാര്യം അതാത് ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാം.

നേരത്തേ ടിപിആർ അടിസ്ഥാനപ്പെടുത്തിയായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഇത്തവണ അത് രോഗബാധിതരുടെ എണ്ണത്തെയും ആശുപത്രി സൗകര്യത്തെയും അടിസ്ഥാനപ്പെടുത്തിയാകും. ഇന്നത്തെ കണക്കനുസരിച്ച് പ്രതിദിനരോഗികളുടെ വർദ്ധന പതിനായിരത്തിന് അടുത്ത് എത്തിയ തിരുവനന്തപുരത്തും, എറണാകുളത്തും കടുത്ത നിയന്ത്രണങ്ങളുണ്ടാകും എന്നുറപ്പാണ്.

രണ്ടിടത്തും ഏതാണ്ട് നാൽപ്പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിലാണ് കൊവിഡ് രോഗികളുടെ ആകെ എണ്ണം. ടിപിആറും അമ്പതിനോടടുത്താണ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ കൊവിഡ് ഒന്നാംതരംഗകാലത്തേത് പോലെ കൊവിഡ് വാർ റൂം വീണ്ടും തുടങ്ങും.

Decision to tighten restrictions in the state; Schools are not completely closed

Next TV

Related Stories
മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

May 18, 2022 02:58 PM

മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന്...

Read More >>
എൽഡിഎഫ് സ്ഥാനാർത്ഥി സോജിത്തിന് മിന്നും വിജയം; ഭൂരിപക്ഷം വർദ്ധിപ്പിച്ചു

May 18, 2022 01:54 PM

എൽഡിഎഫ് സ്ഥാനാർത്ഥി സോജിത്തിന് മിന്നും വിജയം; ഭൂരിപക്ഷം വർദ്ധിപ്പിച്ചു

കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തിൽ...

Read More >>
ബിനോയ് വിശ്വം എം പി അറസ്റ്റിൽ

May 18, 2022 01:29 PM

ബിനോയ് വിശ്വം എം പി അറസ്റ്റിൽ

ബിനോയ് വിശ്വം എം പി...

Read More >>
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

May 18, 2022 01:08 PM

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു ഡി എഫിനെതിരെ പരാതിയുമായി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ബോസ്കോ...

Read More >>
നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി  എം.ടി. രമേശ്

May 18, 2022 12:54 PM

നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി എം.ടി. രമേശ്

നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി എം.ടി....

Read More >>
കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ മരിച്ചു

May 18, 2022 11:16 AM

കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ മരിച്ചു

കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ...

Read More >>
Top Stories