പത്തനംതിട്ടയില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം ; കാമുകനും ഭാര്യയും റിമാൻഡിൽ

Loading...

പത്തനംതിട്ട : പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയി തടവിൽ വച്ച് പീഡിപ്പിച്ച കേസിൽ പിടിയിലായ കാമുകനും ഭാര്യയും റിമാൻഡിൽ.

തൊടുപുഴ  സ്വദേശിയായ അഖിലിനെയും ഭാര്യ പ്രസീദയെയും രണ്ടാഴ്ചത്തേക്കാണ് മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്തത്. ക്വാറന്‍റീൻ കാലാവധി പൂ‍ർത്തിയാക്കിയാൽ ഇരുവരെയും ജയിലിലേക്ക് മാറ്റും.

മൂവാറ്റുപുഴ സ്വദേശിയായ പതിനേഴുകാരിയെയാണ് അഖിൽ ശിവൻ തട്ടിക്കൊണ്ട് പോയി തടവിലാക്കി പീഡിപ്പിച്ചത്. ഇരുപത്തിമൂന്ന് വയസുള്ള അഖിൽ അവിവാഹിതനാണെന്ന വ്യാജേന സമൂഹമാധ്യമത്തിലൂടെയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്.

തുടർന്ന് പെൺകുട്ടിയുമായി അടുത്തു. വിവാഹം വാഗ്ദാനം നൽകി. പെൺകുട്ടിയുമൊത്ത് നിരവധി യാത്രകൾ നടത്തി. ഇതിനിടെ അഖിലിന് മുപ്പത്താറ് വയസുള്ള ഭാര്യയുണ്ടെന്ന് പതിനേഴുകാരി അറിഞ്ഞു. ഇതോടെ പെൺകുട്ടി മാനസികമായി തകർന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പെൺകുട്ടിയെ മാതാപിതാക്കൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെന നിന്ന് അഖിലും ഭാര്യ പ്രസീദ കുട്ടനും ചേർന്ന് വയനാട്ടിലുള്ള പ്രസീദയുടെ വീട്ടിലേക്ക് പെൺകുട്ടിയെ കടത്തി.

ഇവിടെ വച്ചും പീഡിപ്പിച്ചു. ഇതിനിടെ മാനസിക നില മെച്ചപ്പെട്ട പെൺകുട്ടി രക്ഷപ്പെട്ട് മൂവാറ്റുപുഴയിലെ വീട്ടിലെത്തിയപ്പോഴാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

തുടർന്ന് മൂവാറ്റുപുഴ പ്രിൻസിപ്പൽ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. അഖിൽ അങ്കമാലിയിലും പ്രസീദ തൃശൂരിലുമുള്ള കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലാണ്. നിരീക്ഷണ കാലാവധി പൂ‍ർത്തിയാക്കിയാൽ ഇരുവരെയും സബ്ജയിലേക്ക് മാറ്റും.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം