മധ്യപ്രവർത്തകനെതിരെ അസഭ്യവർഷം ചൊരിഞ്ഞു വനിതാ പോലീസ്

Loading...

തിരുവനന്തപുരം : തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകന്റെ നേര്‍ക്ക് വനിതാ കോണ്‍സ്റ്റബിളിന്റെ ആക്രമണം. ജയ് ഹിന്ദ് ചാനലിന്റെ ക്യാമറാമാനെയാണ് പോലീസ് കോണ്‍സ്റ്റബിള്‍ മര്‍ദിച്ചത്.

നിയമസഭയ്ക്ക് സമീപം മുന്‍മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ ചരമ വാര്‍ഷിക ദിനാചരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍ സംഘത്തിന് നേരെയാണ് പോലീസ് ആക്രമണം. ചാനലിന്റെ വാഹനം നിര്‍ത്തി സാധനങ്ങള്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കവെയാണ് പോലീസ് കോണ്‍സ്റ്റബിള്‍ പ്രശ്നവുമായി എത്തിയത്. ഇവിടെ പാര്‍ക്ക് ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞാണ് കോണ്‍സ്റ്റബിള്‍ എത്തിയത്. തുടര്‍ന്ന് ഇവര്‍ ക്യാമറാമാന്‍ ബിബിന്‍ കുമാറിന്റെ മുഖത്ത് അടിക്കുകയും അസഭ്യ വര്‍ഷം ചൊരിയുകയും ചെയ്തു.

പ്രശ്നം വഷളായപ്പോള്‍ മറ്റ്‌ പോലീസുകാര്‍ എത്തി ഇവരെ അവിടെ നിന്ന് മാറ്റുകയായിരുന്നു. മാനസിക സമ്മര്‍ദമുണ്ടായതിനാലാണ് ഈ പോലീസ് ഉദ്യോഗസ്ഥ ഇത്തരത്തില്‍ പ്രതികരിച്ചത് എന്നാണ് മറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിഷയം മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയന്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കും

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം