Categories
tech

ഫോൺ വിളിയുടെ ആവശ്യം പറയും; അടിപൊളി ഫീച്ചറുമായി ട്രൂ കോളർ

ഇത്തരം സാഹചര്യങ്ങളിൽ വിളിക്കുവാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് ഒരാളെ ഫോൺവിളിക്കാൻ സഹായിക്കുന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കോളർ ഐഡി ആപ്ലിക്കേഷനായ ട്രൂ കോളർ.

കോൾ റീസൺ ഫീച്ചർ എന്നാണിതിന് പേര്. ഇതുവഴി ഫോൺ വിളിക്കുന്നയാൾക്ക് വിളിക്കുന്നതിനുള്ള കാരണം പറയാനും ഫോൺ എടുക്കുന്നതിന് മുമ്പ് മറുപുറത്തുള്ളയാൾക്ക് ഫോൺവിളിയുടെ കാരണം മനസിലാക്കാനും സാധിക്കും.

ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് ഈ ഫീച്ചർ അവതരിപ്പിച്ചതെന്ന് കമ്പനി പറയുന്നു.

ഫോൺ വിളിക്കുന്നതിനുള്ള കാരണം മുൻകൂട്ടി മനസിലാക്കി ഉപയോക്താക്കൾ കോൾ അറ്റന്റ് ചെയ്യുന്നത് വർധിക്കുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.

ലോകത്തെമ്പാടുമുള്ള ആൻഡ്രോയിഡ് ഉപയോക്താക്കളിലേക്ക് ഈ ഫീച്ചർ അപ്ഡേറ്റ് എത്തിച്ചുവരികയാണ്.

ഈ ഫീച്ചർ ഉപയോഗപ്പെടണമെങ്കിൽ ഫോൺ വിളിക്കുന്നയാൾക്കും സ്വീകർത്താവിനും ട്രൂകോളർ ആപ്ലിക്കേഷൻ ഉണ്ടായിരിക്കണം.

ഈ ഫീച്ചർ ഉപയോഗിക്കാൻ ആഗ്രഹിക്കാത്തവർക്ക് ആപ്ലിക്കേഷൻ സെറ്റിങ്സിൽ അത് ഓഫ് ചെയ്ത് വെക്കാവുന്നതാണ്.

ഫോൺകോൾ നോട്ടിഫിക്കേഷനൊപ്പവും മിസ്ഡ് കോൾ ലിസ്റ്റിലും ഫോൺ വിളിക്കാനുള്ള കാരണം കാണാൻ സാധിക്കും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP