യു എ പി എ അറസ്റ്റ്: ജാമ്യാപേക്ഷ 14ന് പരിഗണിക്കും

Loading...

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന് യു എ പി എ ചുമത്തി 2 അറസ്റ്റിലായ യുവാക്കളുടെ ജാമ്യാപേക്ഷ 14ന് ഹൈക്കോടതി പരിഗണിക്കും. ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി ഈ വിഷയത്തില്‍ പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിരിയ്ക്കുകയാണ്.

അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ CPM പ്രവര്‍ത്തകരെങ്കിലും ഇവരുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ, ഇവരുടെ മാവോയിസ്റ്റ് ബന്ധം കോടതി ശരി വയ്ക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, അറസ്റ്റിലായ യുവക്കളിലൊരാളായ അലന്‍ മറ്റൊരു സംസ്ഥാനത്തുനിന്നുള്ള മാവോയിസ്റ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും പോലീസ് പറയുന്നു. പാലക്കാട് വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഇതിനു ശേഷമാണ് അലന്‍റെ മാവോയിസ്റ്റ് ബന്ധം സജീവമായതെന്നും ഇതു സംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്നും പോലീസ് പറയുന്നു.

അലന്‍റെ വീട്ടില്‍നിന്ന് ഒരു മൊബൈല്‍ ഫോണ്‍ മാത്രമാണ് പിടിച്ചെടുത്തതെങ്കിലും അലന്‍ ആറ് ഫോണുകള്‍ ഉപയോഗിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ഈ ഫോണുകളുടെ ഉപയോഗം സംബന്ധിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.

മാവോയിസ്റ്റ് ബന്ധം കൂടുതല്‍ വിശാലമായ അന്വേഷണത്തിലേയ്ക്ക് നീങ്ങുകയാണ്. തെളിവുകള്‍ പരിശോധിക്കാനായി മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അന്വേഷണ സംഘം എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

കൂടാതെ, പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമ്ബോള്‍ തങ്ങളുടെകൂടി സാന്നിധ്യത്തില്‍ ചോദ്യംചെയ്യണമെന്നും ഇവര്‍ കേരള പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളതായാണ് സൂചന.

കഴിഞ്ഞ 2നാണ് ക​ണ്ണൂ​ര്‍ പാ​ല​യാ​ട്ടെ സ​ര്‍​വ​ക​ലാ​ശാ​ലാ ക്യാമ്ബസ് നി​യ​മ​വി​ദ്യാ​ര്‍​ഥി അ​ല​ന്‍ ഷു​ഹൈ​ബ് (20), ക​ണ്ണൂ​ര്‍ സ്കൂ​ള്‍ ഓ​ഫ് ജേ​ര്‍​ണ​ലി​സം വി​ദ്യാ​ര്‍​ഥി താ​ഹ ഫൈ​സ​ല്‍ (24) എ​ന്നി​വ​ര്‍ മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച്‌ അ​റ​സ്റ്റി​ലാ​യ​ത്.

സാധാരണ കേസില്‍ 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്യുമ്ബോള്‍ യുഎപിഎ കേസില്‍ 30 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്യുന്നത്. മറ്റു കേസുകളില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കുമെങ്കില്‍ യുഎപിഎ കേസുകളില്‍ 180 ദിവസം കാത്തിരുന്നാല്‍ മാത്രമേ പ്രതിക്ക് ജാമ്യം ലഭിക്കൂ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം