പബ്‌ജി ഗെയിമിന് ഏതാണ്ട് 400 മില്ല്യൺ കളിക്കാരുണ്ടെന്നാണ് കണക്ക്

Loading...

ലോകമൊട്ടാകെ ഒട്ടനവധി ആരാധകരുള്ള ഗെയിമാണ് പബ്‌ജി. മൊബൈൽ, പിസി വെർഷനുകളുള്ള പബ്‌ജി ഗെയിം ഇതുവരെ 50 മില്ല്യൺ കോപ്പികൾ വിറ്റഴിഞ്ഞുവെന്നാണ് കരുതപ്പെടുന്നത്. ദക്ഷിണ കൊറിയൻ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോലിനു കീഴിൽ പബ്‌ജി കോർപ്പറേഷൻ പുറത്തിറക്കിയ ഗെയിമിന് ഏതാണ്ട് 400 മില്ല്യൺ കളിക്കാരുണ്ടെന്നാണ് കണക്ക്.

പബ്‌ജി ഗെയിമിനോടുള്ള അഡിക്ഷൻ വളരെ ഗുരുതരമാണെന്ന് കണക്കാക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഈ ബാറ്റിൽഗ്രൗണ്ട് ഗെയിം നിരോധിക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്നതും അണിയറ രഹസ്യമാണ്. ഇത്തരം പബ്‌ജി അഡിക്ഷൻ്റെ ഏറ്റവും പുതിയതും വിചിത്രവുമായ ഒരു വാർത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഗെയിമിനോടുള്ള കടുത്ത ആരാധന മൂലം ഒരു സ്വകാര്യ ദ്വീപ് തന്നെ പബ്‌ജി യുദ്ധക്കളമാക്കാൻ ഒരു കോടീശ്വരൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ആഡംബര ഷോപ്പിംഗ് സൈറ്റായ ഹഷ്ഹഷിൽ വന്ന ഒരു പരസ്യമാണ് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾക്ക് ആധാരം.

ഒരു സ്വകാര്യ ദ്വീപിൽ പബ്‌ജി ബാറ്റിൽഫീൽഡ് നിർമ്മിക്കുന്നതിന് തന്നെ സഹായിക്കാൻ സന്നദ്ധതയുള്ള ഗെയിം നിർമ്മാതാക്കളെ തേടിക്കൊണ്ട് പേരു വെളിപ്പെടുത്താത്ത ഒരു കോടീശ്വരനാണ് പരസ്യം നൽകിയത്. ദ്വീപിൽ റിയൽ ലൈഫ് പബ്‌ജി ടൂർണമെന്റ് നടത്താനും ഇദ്ദേഹത്തിന് പദ്ധതിയുണ്ട്.

മത്സരത്തെപ്പറ്റി അവ്യക്തതയുണ്ടെങ്കിലും വിജയിക്കുന്നയാൾക്ക് ലഭിക്കുക ഒരു ലക്ഷം യൂറോ ആണെന്നാണ് റിപ്പോർട്ട്. 12 മണിക്കൂർ നീളുന്ന മത്സരത്തിൽ മത്സരാർത്ഥികൾക്ക് ഭക്ഷണവും ക്യാമ്പിങ് സൗകര്യങ്ങളും ലഭിക്കും. മത്സരത്തിൽ പരിക്കേൽക്കാതിരിക്കാനായി എയർസോഫ്റ്റ് തോക്കുകളാവും ഉപയോഗിക്കുക.

 

 

 

കട്ടപ്പന പോലീസ് ചാർജ് ചെയ്ത കേസിൽ 14 പ്രതികളാണുള്ളത്.ഇതിൽ ഒളിവിൽ കഴിയുന്ന ഒരാളൊഴികെ 13 പേരാണ് അറസ്റ്റിലായത് ….. കാണാം ട്രൂ വിഷൻ ന്യൂസ് വീഡിയോ

 

 

 

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം