Categories
Kasargod

തട്ടിക്കൊണ്ട് പോയ യുവാവിനെ വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി ; രണ്ട് പേർ അറസ്റ്റിൽ

കാസര്‍കോട് : തിമിരടുക്കയില്‍ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയ യുവാവിനെ വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

ഇരുപത്തിനാലുകാരനായ അബ്ദുല്‍ റഹ്മാനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി ആക്രമിച്ച ശേഷം കാറിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നു.

പിന്നീട് സംഘം ഇയാളെ വഴിയില്‍ ഉപേക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ  പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബഷീര്‍, നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്.

നൗഷാദ് എന്നയാളുടെ വീടിന്‍റെ ചില്ല് അടിച്ച് പൊട്ടിച്ചിരുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് സംഘം തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.

മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The kidnapped youth was found abandoned on the road by the gang who reached the car in Thimiradukka.

NEWS ROUND UP