#tourism|നെല്ലിയാമ്പതിയിലും ചൂട് കൂടുന്നു: സഞ്ചാരികള്‍ നിരാശരാകുമെന്ന ആശങ്കയിൽ ടൂറിസം വകുപ്പ്

 #tourism|നെല്ലിയാമ്പതിയിലും ചൂട് കൂടുന്നു: സഞ്ചാരികള്‍ നിരാശരാകുമെന്ന ആശങ്കയിൽ ടൂറിസം വകുപ്പ്
May 6, 2024 07:30 PM | By Meghababu

നെന്മാറ: (truevisionnews.com)നെല്ലിയാമ്പതിയിലും ചൂട് കൂടുകയാണ്. തണുപ്പു കൂടിയ വിനോദസഞ്ചാര മേഖല എന്ന ഖ്യാതി നേടിയ നെല്ലിയാമ്പതിയുടെ കാലാവസ്ഥയിലെ മാറ്റം സഞ്ചാരികളെ നിരാശരാക്കുമെന്ന ആശങ്ക ടൂറിസം വകുപ്പിനു വെല്ലുവിളി ആകുകയാണ്.

പുലിയമ്പാറയിലും കാരപ്പാറയിലും കഴിഞ്ഞവർഷം മാർച്ച് 19ന് കൂടിയ ചൂട് 31 ഡിഗ്രി രേഖപ്പെടുത്തിയ സ്ഥാനത്ത് കഴിഞ്ഞ ദിവസം ഊഷ്മാവ് 36 ഡിഗ്രി വരെ എത്തി. രാത്രിയിൽ 20 ഡിഗ്രിക്ക് താഴെ വരുന്നതാണ് ആശ്വാസം.

മാത്രമല്ല കഴിഞ്ഞ ഏതാനും ദിവസമായി കോടമഞ്ഞ് പ്രത്യക്ഷപ്പെട്ടതും ചെറിയ ആശ്വാസമായിട്ടുണ്ട്. എന്നാൽ പകൽ 11 മുതൽ 3 വരെയുള്ള സമയത്തെ ചൂടിന് കുറവില്ല.

നിത്യഹരിത വനമേഖലകൾ ഒഴികെ ഇലകൊഴിയും വനമേഖലകളിലെ മരങ്ങളെല്ലാം ഇലപൊഴിച്ചു തുടങ്ങിയതോടെ പാറക്കൂട്ടങ്ങളും മണ്ണും ചൂട് പിടിച്ചതാണ് നെല്ലിയാമ്പതിയിലെ ചൂട് കൂടാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

നൂറടി, കാരപ്പാറ പുഴകളിലെ നീരൊഴുക്ക് നിലച്ച് വെള്ളം വറ്റിയതോടെ വന്യമൃഗങ്ങൾ എസ്റ്റേറ്റുകളിലും മറ്റും ചെക്ക്ഡാമുകൾക്ക് സമീപവും പറമ്പിക്കുളം മേഖല, പോത്തുണ്ടി ഡാം പ്രദേശങ്ങളിലേക്കും നീങ്ങിത്തുടങ്ങി.

ഏതാനും വർഷങ്ങൾക്കു മുൻപ് വരെ നെല്ലിയാമ്പതിയിലെ റിസോർട്ടുകളിലും വീടുകളിലും കടകളിലും ഫാൻ ഉപയോഗിക്കാതിരുന്ന സ്ഥിതി മാറി. എല്ലായിടത്തും ഫാനുകൾ സ്ഥാപിച്ചു തുടങ്ങി. സഫാരി സർവീസ് നടത്തുന്ന ആനമട ഭാഗത്തെ പുൽമേടുകളും ഉണങ്ങി.

ഹരിതാഭമായ കുന്നിൻ ചെരുവ് ഇല്ലാതായി. നിത്യഹരിത വനങ്ങളോട് ചേർന്ന പ്രദേശങ്ങളിൽ മാത്രമാണ് പച്ചപ്പ് നിലനിൽക്കുന്നത്. വേനൽ മഴ ലഭ്യമായാൽ ആഴ്ചകൾക്കുള്ളിൽ തന്നെ നെല്ലിയാമ്പതിയുടെ പച്ചപ്പ് വീണ്ടെടുക്കാനാകും.

വേനൽ മഴ വൈകിയാൽ വരും ദിവസങ്ങളിൽ ഇനിയും ചൂട് കൂടാനാണ് സാധ്യത. പകൽ സമയത്ത് പതിവായി കാണാറുള്ള തണുപ്പ് ഇല്ലെന്നറിഞ്ഞതോടെ നെല്ലിയാമ്പതിയിൽ സഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.

#Nelliyampati #heats #tourism #department #worried #tourists #disappointed

Next TV

Related Stories
#uchilikkuthumedu | വിദൂര ദൃശ്യഭംഗി ആസ്വദിക്കാൻ സഞ്ചാരികളെ കാത്ത്‌ ഉച്ചിലുകുത്തുമേട്‌

Nov 17, 2024 08:41 PM

#uchilikkuthumedu | വിദൂര ദൃശ്യഭംഗി ആസ്വദിക്കാൻ സഞ്ചാരികളെ കാത്ത്‌ ഉച്ചിലുകുത്തുമേട്‌

പ്രകൃതിയുടെ ശാന്തവും വന്യവുമായ അവസ്ഥാഭാവങ്ങൾ ആസ്വദിക്കാം....

Read More >>
#Almaty | സഞ്ചാരികളുടെ ഹൃദയം കീഴടക്കാൻ  ഒരിടം; ട്രെൻഡിങ് ട്രാവൽ സ്പോട്ടിലേക്കൊരു യാത്ര

Nov 16, 2024 10:06 PM

#Almaty | സഞ്ചാരികളുടെ ഹൃദയം കീഴടക്കാൻ ഒരിടം; ട്രെൻഡിങ് ട്രാവൽ സ്പോട്ടിലേക്കൊരു യാത്ര

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഔട്ഡോർ സ്‌കേറ്റിങ് റിങ്കുകളിൽ...

Read More >>
#amazonviewpoint | സാഹസികമാണ്, ബ്യൂട്ടിഫുൾഫുള്ളും; വന്നോളീം കണ്ടോളീം മലപ്പുറത്തെ ആമസോൺ

Nov 7, 2024 08:34 PM

#amazonviewpoint | സാഹസികമാണ്, ബ്യൂട്ടിഫുൾഫുള്ളും; വന്നോളീം കണ്ടോളീം മലപ്പുറത്തെ ആമസോൺ

മലകയറി മുകളിൽ എത്തിയാൽ താഴ്വാരത്തിൽ ആരെയും ആശ്ചര്യപ്പെടുത്തുന്ന ആമസോണിനെ പോലെയൊഴുകുന്ന ചാലിയാറിന്റെ മനോഹര...

Read More >>
#Teakmuseum | കടൽ കടന്നു പോവുന്ന തേക്കിന്റെ നാട്ടിലേക്കൊരു യാത്ര

Oct 28, 2024 08:40 PM

#Teakmuseum | കടൽ കടന്നു പോവുന്ന തേക്കിന്റെ നാട്ടിലേക്കൊരു യാത്ര

ഇരുചക്ര വാഹനത്തിലാണ് യാത്രയെങ്കിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഭംഗിയാണ്....

Read More >>
#MiracleMount | വിനോദസഞ്ചാരികൾക്കു പരിചിതമല്ലാത്തൊരിടം; ഒറ്റ കാഴ്ചയിൽ അത്ഭുതം തീർക്കുന്ന മിറാക്കിൾ മൗണ്ടിലേക്ക് ഒരു യാത്ര

Oct 25, 2024 08:30 PM

#MiracleMount | വിനോദസഞ്ചാരികൾക്കു പരിചിതമല്ലാത്തൊരിടം; ഒറ്റ കാഴ്ചയിൽ അത്ഭുതം തീർക്കുന്ന മിറാക്കിൾ മൗണ്ടിലേക്ക് ഒരു യാത്ര

കുറഞ്ഞ കാലംകൊണ്ട് പ്രകൃതിഭംഗികൊണ്ടും ദൃശ്യമനോഹാരിത കൊണ്ടും സഞ്ചാരികളെ ആകർഷിക്കാൻ മിറാക്കിൾ മൗണ്ടിന്...

Read More >>
#Kodikuthimala |  മലപ്പുറത്തിന്റെ ഊട്ടിയായ കൊടികുത്തിമലയിൽ പോകാം...

Oct 25, 2024 04:08 PM

#Kodikuthimala | മലപ്പുറത്തിന്റെ ഊട്ടിയായ കൊടികുത്തിമലയിൽ പോകാം...

മലപ്പുറം പെരിന്തല്മണ്ണയ്ക്കടുത്ത് 12 കിലോമീറ്റർ അകലെ താഴേക്കോട് പഞ്ചായത്തിലാണ് കൊടികുത്തിമല സ്ഥിതി ചെയ്യന്നത്...

Read More >>
Top Stories