#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍
May 4, 2024 12:12 PM | By Athira V

( www.truevisionnews.com ) കഴിഞ്ഞ ദിവസമാണ് നടന്‍ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹം ഗുരുവായൂരില്‍ നടന്നത്. അതിനുശേഷം തൃശ്ശൂരിലെ സ്വകാര്യ ഹോട്ടലില്‍ വിവാഹ വിരുന്നും സംഘടിപ്പിച്ചിരുന്നു. രാഷ്ട്രീയ, ചലച്ചിത്ര, വ്യവസായ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ശ്രദ്ധേ കേന്ദ്രമായത് മീനാക്ഷി ദിലീപാണ്.

ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയില്‍ അതിസുന്ദരിയായാണ് മീനാക്ഷി വിവാഹ വിരുന്നിനെത്തിയത്. ഫ്‌ളോറല്‍ പ്രിന്റുകളുള്ള ഈ സാരിയുടെ ബോര്‍ഡറില്‍ മുത്തുകള്‍ കൊണ്ടുള്ള ഫ്‌ളവര്‍ ഡിസൈന്‍ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. സാരിയുടെ അതേ നിറത്തിലുള്ള സ്ലീവ്‌ലെസ് ബ്ലൗസാണ് ഇതിനൊപ്പം പെയര്‍ ചെയ്തത്.

ബ്ലൗസിന്റെ ബോര്‍ഡറുകളിലും നിറയെ വര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം ഗോള്‍ഡന്‍ നിറത്തിലുള്ള ചോക്കറും കമ്മലും മോതിരവും വളയുമാണ് ആഭരണങ്ങളായി അണിഞ്ഞത്.

https://www.instagram.com/p/C6gdIHlPjbc/?utm_source=ig_web_copy_link

പിന്നിലേക്ക് പിന്നിയിട്ട മുടിയില്‍ നിറയെ മുല്ലപ്പൂ വെച്ചിരുന്നു. ഈ ലുക്കില്‍ മീനാക്ഷി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

ഈ സാരിയിലുള്ള ചിത്രങ്ങള്‍ താരപുത്രി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ലുക്കില്‍ വലിയ മാറ്റം വന്നുവെന്നും നടി മമിത ബൈജുവിനെപ്പോലെയുണ്ട് എന്നുമെല്ലാമാണ് ചിത്രങ്ങള്‍ക്ക് താഴെയുള്ള കമന്റുകള്‍.

മാളവികയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് മീനാക്ഷി. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് നേരത്തെ ഒരു അഭിമുഖത്തില്‍ മാളവിക പറഞ്ഞിരുന്നു.

'മീനൂട്ടി എന്റെ ബേബി സിസ്റ്റര്‍ ആണ്. പണ്ടുമുതലേ മീനൂട്ടിയെ അറിയാം. വീട്ടിലൊക്കെ വന്നിട്ടുണ്ട്. ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുമ്പോള്‍ ഞാന്‍ ഡ്രൈവ് ചെയ്തുപോയി അവളെ ഹോസ്റ്റലില്‍ നിന്ന് കൂട്ടിക്കൊണ്ടുവരും. എന്നിട്ട് കറങ്ങാന്‍ പോകും. ഇതിന് ദിലീപ് അങ്കിള്‍ എന്നെ വിളിച്ച് വഴക്കും പറയും.

അങ്ങനെ ഞങ്ങളുടെ ഒരുപാട് തമാശക്കഥകളുണ്ട്.'- ഇതായിരുന്നു കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ മാളവിക പറഞ്ഞത്. ചെന്നൈയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ മീനാക്ഷി ഇപ്പോള്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്.

ഡെര്‍മറ്റോളജിയിലാണ് സ്‌പെഷലൈസ് ചെയ്യുന്നത്. മകള്‍ക്ക് അഭിനയത്തോട് താത്പര്യമില്ലെന്നും ഡോക്ടറായി അറിയപ്പെടാനാണ് ആഗ്രഹമെന്നും ദിലീപ് പറഞ്ഞിരുന്നു.

#meenakshi #dileep# shares #latest #photos #malavika #jayaram #wedding

Next TV

Related Stories
'രവി വർമ ചിത്രം പോലെ'; അതിമനോഹരിയായി നിത്യ മേനോൻ

Feb 11, 2025 11:53 AM

'രവി വർമ ചിത്രം പോലെ'; അതിമനോഹരിയായി നിത്യ മേനോൻ

ബംഗാളി ശൈലിയിലാണ് സാരിയണിഞ്ഞിരിക്കുന്നതും. സാരിക്ക് ചേരുന്ന ഗോള്‍ഡന്‍ ചോക്കര്‍ നെക്ലെസും കമ്മലുകളും നല്‍കിയിട്ടുണ്ട്. ചുവന്ന പൊട്ടും കൈകളിലെ...

Read More >>
റെഡ് കാർപ്പറ്റിൽ നഗ്നത പ്രദര്‍ശിപ്പിച്ചു; സൂപ്പര്‍ മോഡല്‍ ബിയാങ്കയെ ഗ്രാമിയില്‍ നിന്ന് പുറത്താക്കി

Feb 3, 2025 10:09 AM

റെഡ് കാർപ്പറ്റിൽ നഗ്നത പ്രദര്‍ശിപ്പിച്ചു; സൂപ്പര്‍ മോഡല്‍ ബിയാങ്കയെ ഗ്രാമിയില്‍ നിന്ന് പുറത്താക്കി

സുതാര്യമായ വസ്ത്രം ധരിച്ചിരുന്നുവെങ്കിലും ശരീരഭാഗങ്ങള്‍ മുഴുവനും പുറത്തു കാണുന്ന...

Read More >>
വൈറ്റില്‍ വേറിട്ട ലുക്കില്‍ ദീപിക പദുകോണ്‍; വൈറലായി വീഡിയോ

Jan 29, 2025 05:07 PM

വൈറ്റില്‍ വേറിട്ട ലുക്കില്‍ ദീപിക പദുകോണ്‍; വൈറലായി വീഡിയോ

വെള്ള ട്രൗസറും ഷർട്ടും ട്രഞ്ച് കോട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ദീപിക റാംപില്‍ തിളങ്ങിയത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ...

Read More >>
#fashion | ഇത് ജാനകിയുടെ ട്രാൻസ്ഫോർമേഷൻ; തെരുവിൽ നിന്ന് ഫാഷന്‍ മോഡലിലേക്ക്

Jan 20, 2025 12:24 PM

#fashion | ഇത് ജാനകിയുടെ ട്രാൻസ്ഫോർമേഷൻ; തെരുവിൽ നിന്ന് ഫാഷന്‍ മോഡലിലേക്ക്

വെസ്റ്റേൺ ​ഗൗൺ ധരിച്ചാലോ എന്ന ചോദ്യത്തിന് വളരെ സന്തോഷത്തോടെ ജാനകി സമ്മതം...

Read More >>
#fashion | അപ്സരസുന്ദരിയായി ഐശ്വര്യലക്ഷ്മി; ലൈറ്റ് പര്‍പ്പിള്‍ നിറത്തിൽ തിളങ്ങി താരം, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

Jan 14, 2025 03:03 PM

#fashion | അപ്സരസുന്ദരിയായി ഐശ്വര്യലക്ഷ്മി; ലൈറ്റ് പര്‍പ്പിള്‍ നിറത്തിൽ തിളങ്ങി താരം, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

സാമൂഹികമാധ്യമങ്ങളില്‍ സജീവമായ ഐശ്വര്യ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സ്വര്‍ഗീയസുന്ദരിയെ...

Read More >>
Top Stories