#Aralipoo | അരളിപ്പൂവ് വേണ്ടെന്ന് മലബാർ ദേവസ്വം ബോർഡും, നിരോധന ഉത്തരവ് നാളെ ഇറക്കും

#Aralipoo | അരളിപ്പൂവ് വേണ്ടെന്ന് മലബാർ ദേവസ്വം ബോർഡും, നിരോധന ഉത്തരവ് നാളെ ഇറക്കും
May 9, 2024 05:46 PM | By VIPIN P V

എറണാകുളം: (truevisionnews.com) അരളിപ്പൂവ് നിരോധിച്ച് മലബാർ ദേവസ്വം ബോർഡും രംഗത്ത്.മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഇനിമുതൽ അരളിപ്പൂവ് ഉപയോഗിക്കില്ല.

ഇത് സംബന്ധിച്ച് ഉത്തരവ് നാളെ ഇറക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എംആര്‍ മുരളി അറിയിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടിക്ക് തൊട്ടുപുറകെയാണ് അരളിക്ക് മലബാർ ദേവസ്വം ബോർഡ് നിരോധനം ഏർപ്പെടുത്തുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ അരളി പൂവിൻ്റെ ഉപയോഗം നിവേദ്യത്തിലും പ്രസാദത്തിലും പൂർണമായി ഒഴിവാക്കാൻ തീരുമാനിച്ചതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്.

ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ക്ഷേത്രങ്ങളിൽ പൂജയ്ക്കായി അരളി പൂവ് ഉപയോഗിക്കാം. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിവേദ്യ സമർപ്പണത്തിന് തുളസി ,തെച്ചി ,റോസ എന്നീ പൂക്കൾ ഭക്തർ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രങ്ങളിൽ നിന്ന് ഭക്തർക്ക് നേരിട്ട് കൈകളിൽ അരളി എത്തുന്ന സാധ്യതകൾ ഇല്ലാതാക്കുകയാണ് ഇതിലൂടെലക്ഷ്യമിടുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

അരളിപ്പൂവ് ഒഴിവാക്കിയ തീരുമാനം സംബന്ധിച്ച് ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണർമാർക്ക് കത്ത് മുഖാന്തിരം അറിയിപ്പ് നൽകും.

നിവേദ്യ സമർപ്പണ പൂജയിൽ അരളി പൂവ് ഉപയോഗിക്കുന്നില്ലാ എന്നത് അതാത് ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർമാരും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരും ഉറപ്പ് വരുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.

#MalabarDevaswomBoard #issue #ban #order #tomorrow, #saying #Aralipoo

Next TV

Related Stories
#death | പിതാവിന്റെ മരണവാർത്തയറിഞ്ഞ മകൻ കുഴഞ്ഞുവീണ് മരിച്ചു

May 20, 2024 04:34 PM

#death | പിതാവിന്റെ മരണവാർത്തയറിഞ്ഞ മകൻ കുഴഞ്ഞുവീണ് മരിച്ചു

കുഴഞ്ഞുവീണ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ...

Read More >>
#accident |  മുട്ട ലോറി മറിഞ്ഞു; കാണാന്‍ വന്ന സൈക്കിള്‍ യാത്രികന്‍ സ്വകാര്യ ബസിടിച്ചു മരിച്ചു

May 20, 2024 04:21 PM

#accident | മുട്ട ലോറി മറിഞ്ഞു; കാണാന്‍ വന്ന സൈക്കിള്‍ യാത്രികന്‍ സ്വകാര്യ ബസിടിച്ചു മരിച്ചു

പരിക്കേറ്റ കൃഷ്ണനെ ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും 10.30-ഓടെ...

Read More >>
#arrest | ഗുണ്ടാസംഘമെത്തിയത് സ്വർണം തട്ടിയ ആളെ തിരഞ്ഞ്, നാട്ടുകാരെ ആക്രമിച്ചതോടെ പണിപാളി; അറസ്റ്റിൽ

May 20, 2024 04:13 PM

#arrest | ഗുണ്ടാസംഘമെത്തിയത് സ്വർണം തട്ടിയ ആളെ തിരഞ്ഞ്, നാട്ടുകാരെ ആക്രമിച്ചതോടെ പണിപാളി; അറസ്റ്റിൽ

തിങ്കളാഴ്ച ഇരുവരെയും പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍...

Read More >>
#Newbrideabuse | പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

May 20, 2024 04:08 PM

#Newbrideabuse | പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കേസിൽ രണ്ടും മൂന്നും പ്രതികളാണ് രാഹുലിൻ്റെ അമ്മയും സഹോദരിയും.പ്രതി രാഹുലിനെ കണ്ടത്താനുള്ള ശ്രമം അന്വേഷണസംഘം...

Read More >>
#arrest |  പൈല്‍സിനും ഫിസ്റ്റുലയ്ക്കും 'ചികിത്സ'; വ്യാജ ഡോക്ടര്‍ പിടിയില്‍

May 20, 2024 04:04 PM

#arrest | പൈല്‍സിനും ഫിസ്റ്റുലയ്ക്കും 'ചികിത്സ'; വ്യാജ ഡോക്ടര്‍ പിടിയില്‍

അമ്പത്തിമൂന്നുകാരനായ ഇദ്ദേഹം വര്‍ഷങ്ങളായി കേരളത്തില്‍...

Read More >>
#attack | എറണാകുളത്ത് രണ്ടിടത്ത് ഗുണ്ട ആക്രമണം

May 20, 2024 04:01 PM

#attack | എറണാകുളത്ത് രണ്ടിടത്ത് ഗുണ്ട ആക്രമണം

പള്ളുരുത്തി സ്വദേശി ഷാഹുൽ സഞ്ചരിച്ച ബൈക്കാണ് കാറിൽ...

Read More >>
Top Stories