#health |ഉറക്കം ശരിയാകുന്നില്ലേ? രാത്രി കുടിക്കാം ഈ ഏഴ് പാനീയങ്ങള്‍...

#health |ഉറക്കം ശരിയാകുന്നില്ലേ? രാത്രി കുടിക്കാം ഈ ഏഴ് പാനീയങ്ങള്‍...
May 9, 2024 08:02 PM | By Susmitha Surendran

(truevisionnews.com)  രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍, അത് ശരീരത്തിന്‍റെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ബാധിക്കും.

പല കാരണങ്ങള്‍ക്കൊണ്ടും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാതെ വരാം. സ്ട്രെസും ഉത്കണ്ഠയും വിഷാദവുമൊക്കെ ഉറക്കക്കുറവിന് കാരണമാകും.

കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. ഡയറ്റില്‍ ശ്രദ്ധിക്കുന്നതും ഉറക്കത്തെ സ്വാധീനിക്കും. രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിച്ചേക്കാവുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.

1. പാല്‍

ഉറക്കത്തെ സഹായിക്കുന്ന 'മെലാറ്റോണിന്‍' എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന 'ട്രിപ്റ്റോഫാനെ' തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനം പാലിലുള്ള കാത്സ്യം നിര്‍വഹിക്കുന്നു. അതിനാല്‍ രാത്രി ഒരു ഗ്ലാസ് ചൂടുപാല്‍ കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.

2. ബദാം മില്‍ക്ക്

ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം നിയന്ത്രിക്കുന്നു. അതിനാല്‍ ബദാം പാല്‍ കുടിക്കുന്നത് ഉറക്കക്കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.

3. മഞ്ഞള്‍ പാല്‍

രാത്രി പാലില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്.

4. ചെറി ജ്യൂസ്

ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ ചെറുപ്പഴത്തിൽ ധാരാളം ഉണ്ട്. അതിനാല്‍ ചെറി ജ്യൂസ് രാത്രി കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.

5. കിവി ജ്യൂസ്

ഉയര്‍ന്ന ആന്‍റി ഓക്‌സിഡന്‍റ് അളവുകളുള്ള കിവി ജ്യൂസ് കുടിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

6. പെപ്പർമിന്‍റ്​ ടീ

പെപ്പർമിന്‍റ്​ ഇലയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. അതിനാല്‍ പെപ്പർമിന്‍റ്​ ടീ രാത്രി കുടിക്കാം.

7. ഇഞ്ചി ചായ

ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളും അടങ്ങിയ ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

#Not #sleeping #well? #Drink #seven #drinks #night...

Next TV

Related Stories
#health | കൂടുതല്‍ തവണ മുഖം  കഴുകുന്നവരാണോ നിങ്ങൾ, എങ്കിൽ ഇതറിഞ്ഞോളൂ ...

Oct 5, 2024 02:13 PM

#health | കൂടുതല്‍ തവണ മുഖം കഴുകുന്നവരാണോ നിങ്ങൾ, എങ്കിൽ ഇതറിഞ്ഞോളൂ ...

മാത്രമല്ല ചര്‍മ്മത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിന്...

Read More >>
#health | ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണോ നിങ്ങൾ? ശ്രദ്ധിക്കുക...

Oct 4, 2024 09:15 AM

#health | ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണോ നിങ്ങൾ? ശ്രദ്ധിക്കുക...

ചൂടുവെള്ളമാണെങ്കിൽ രണ്ടോ മൂന്നോ മിനിറ്റ് നേരം മാത്രം ശരീരത്തിൽ വീഴ്ത്തി കഴുകുന്നതാണ്...

Read More >>
#blacktea |   വൈകിട്ട് എന്നും കട്ടൻചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം ....

Oct 1, 2024 03:51 PM

#blacktea | വൈകിട്ട് എന്നും കട്ടൻചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം ....

കട്ടൻ ചായയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന്...

Read More >>
#health | സ്ഥിരം തണുത്ത വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Sep 29, 2024 07:34 PM

#health | സ്ഥിരം തണുത്ത വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തണുത്ത വെള്ളം അമിതമായി കുടിച്ചാൽ പ്രതിരോധശേഷിയെ കാര്യമായി ബാധിക്കുമെന്നും ചില പഠനങ്ങൾ...

Read More >>
#Health | റെസിസ്റ്റന്റ് ഹൈപ്പ‌ർടെൻഷൻ; അറിയാം കാരണങ്ങളും ലക്ഷണങ്ങളും

Sep 28, 2024 08:35 PM

#Health | റെസിസ്റ്റന്റ് ഹൈപ്പ‌ർടെൻഷൻ; അറിയാം കാരണങ്ങളും ലക്ഷണങ്ങളും

ജീവിതശൈലിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും മരുന്നുകളും കൊണ്ട് മിക്കവരിലും ഹൈപ്പർടെൻഷൻ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും....

Read More >>
#sex | അതിരാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ടുള്ള ഗുണങ്ങൾ...

Sep 28, 2024 07:28 AM

#sex | അതിരാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ടുള്ള ഗുണങ്ങൾ...

രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ഗുണങ്ങള്‍ എന്തൊല്ലാമെന്ന്...

Read More >>
Top Stories